• Home
  • latest news
  • ഇനി ശീത സമരത്തിനില്ലെന്ന്‌ അമേരിക്ക…ഇനി നിരന്തര സംഘര്‍ഷമല്ല നിരന്തര നയതന്ത്രം
Image

ഇനി ശീത സമരത്തിനില്ലെന്ന്‌ അമേരിക്ക…ഇനി നിരന്തര സംഘര്‍ഷമല്ല നിരന്തര നയതന്ത്രം

ലോകത്ത്‌ ഇനിയും ഒരു ശീതസമരത്തിന്‌ അമേരിക്ക ഇല്ലെന്ന്‌ പ്രസിഡണ്ട്‌ ജോ ബൈഡന്‍ പ്രസ്‌താവിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അംസബ്ലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ചൈനയുമായി വളരുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബൈഡന്റെ പ്രസ്‌താവന ശ്രദ്ധേയമായി. ചൈനയെ പേരെടുത്ത്‌ സൂചിപ്പിച്ചില്ലെങ്കിലും ശീതസമരം ആ രാജ്യത്തെ മനസ്സില്‍ കണ്ടുകൊണ്ട്‌ പറഞ്ഞതാണെന്ന്‌ എല്ലാവര്‍ക്കും വ്യക്തമായി.
ഏത്‌ രാജ്യവുമായും സമാധാനപരമായ പരിഹാരത്തിന്‌ യു.എസ്‌. തയ്യാറാണ്‌. കാരണം നമ്മള്‍ ഒരു പാട്‌ സഹിച്ചുകഴിഞ്ഞിരിക്കുന്നു, വിശിഷ്യ പരാജയപ്പെടുമ്പോള്‍.-ബൈഡന്‍ പറഞ്ഞു. അഫ്‌ഗാനിസ്ഥാനിലെ പോരാട്ടത്തെ കുറിച്ച്‌ ബൈഡന്‍ സൂചിപ്പിച്ചു. 20 വര്‍ഷത്തെ സംഘര്‍ഷം നമ്മള്‍ അവസാനിപ്പിച്ചു. നിരന്തരമായ സംഘര്‍ഷം എന്നതു മാറ്റി നിരന്തരമായ നയതന്ത്രം എന്നതിലേക്ക്‌ നമ്മള്‍ മാറുകയാണ്‌–ബൈഡന്‍ പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *