• Home
  • latest news
  • കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി…വാക്‌സിനെ മറികടക്കാന്‍ ശേഷിയെന്ന് പഠനം

കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി…വാക്‌സിനെ മറികടക്കാന്‍ ശേഷിയെന്ന് പഠനം

കൊവിഡ്-19ന്റെ പുതിയൊരു വകഭേദം ദക്ഷിണാഫ്രിക്കയിലും ഇതര രാജ്യങ്ങളിലും കണ്ടെത്തി. ഈ വകഭേദത്തിന് ഇപ്പോഴത്തെ വാക്‌സിനുകളെ മറികടക്കാനുള്ള ശേഷി ഉണ്ടാവുമെന്നാണ് പഠന നിഗമനങ്ങള്‍. ദക്ഷിണാഫ്രിക്കയിലെ ക്വാസുലു നത്താല്‍ ഗവേഷണ പദ്ധതിയില്‍ അവിടുത്തെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനമാണ് പുതിയ വകഭേദത്തെ കണ്ടെത്തിയത്. ഇത് ഇക്കഴിഞ്ഞ മേയ് മാസമാണ് ഉണ്ടായത്. ഈ വകഭേദം ഇപ്പോള്‍ ലോകത്തെ പല രാജ്യങ്ങളിലും കണ്ടുതുടങ്ങിയിട്ടുണ്ട്.

ബീറ്റ, ഡെല്‍റ്റ വകഭേദങ്ങളെ പോലെ തന്നെ പുതിയ വകഭേദവും വേഗത്തില്‍ പെരുകുന്നവയാണെന്നും നിഗമനം ഉണ്ട്.
സി-1-2 വൈറസിന് ഇതേവരെ 14 വകഭേദങ്ങളാണ് ഉണ്ടായിട്ടുള്ളത്. പുതിയതായി കണ്ടെത്തിയ വകഭേദം വാക്‌സിന്‍ ശേഷിയെ മറികടക്കാന്‍ പ്രാപ്തിയുളളതാണെന്ന് പഠനത്തില്‍ പറയുന്നു. കൊവിഡ് പ്രതിരോധത്തിന് വാക്‌സിന്‍ കൂടാതെ മറ്റ് മാര്‍ഗങ്ങള്‍ കര്‍ക്കശമാക്കണമെന്ന നിര്‍ദ്ദേശമാണ് ശാസ്ത്രജ്ഞര്‍ മുന്നോട്ടു വെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *