• Home
  • kerala
  • വൻ ഭാരവാഹിക്കൂട്ടം ഇനി വേണ്ട, കെ.പി.സി.സിയില്‍ പരമാവധി 50 പേര്‍ മതി എന്ന് ഹൈക്കമാന്‍ഡ്

വൻ ഭാരവാഹിക്കൂട്ടം ഇനി വേണ്ട, കെ.പി.സി.സിയില്‍ പരമാവധി 50 പേര്‍ മതി എന്ന് ഹൈക്കമാന്‍ഡ്

കെ.പി.സി.സിയില്‍ പരമാവധി 50 പേര്‍ മതിയെന്ന നിലപാട് ഹൈക്കമാന്‍ഡ്കര്‍ശനമാക്കി .യതായി സൂചന. കേരളത്തിൽ പാർട്ടിക്ക് ഒരു സമഗ്ര തലമുറ മാറ്റവും നവീകരണവും തന്നെയാണ് ദേശീയ നേതൃത്വം ഉദ്ദേശിക്കുന്നത് എന്നാണ് ഇതിലൂടെയെല്ലാം അണികൾക്ക് നല്കാൻ ആഗ്രഹിക്കുന്ന സന്ദേശം. നാല് ഉപാധ്യക്ഷര്‍, 15 ജനറല്‍ സെക്രട്ടറിമാര്‍, ട്രഷറര്‍, 25 എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നീ പദവികളാകും കെ.പി.സി.സിയില്‍ ഉണ്ടാകുക.

മുന്‍കാലങ്ങളില്‍ 10 വൈസ് പ്രസിഡന്റ്, 34 ജനറല്‍ സെക്രട്ടറി, 96 സെക്രട്ടറി, ട്രഷറര്‍ എന്നിവയടങ്ങുന്ന വൻ ഭാരവാഹി കൂട്ടം ആയിരുന്നുകെപിസിസിക്ക് ഉണ്ടായിരുന്നത്.ഈ രീതിക്കാണ് മാറ്റം വന്നിരിക്കുന്നത്. കെപിസിസിയില്‍ പരമാവധി 50 പേര്‍ മതിയെന്ന നിലപാടാണ് ഹൈക്കമാന്‍ഡ് സ്വീകരിച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ മൂന്നാം വാരത്തിന് മുന്‍പ് ഭാരവാഹികളെ പ്രഖ്യാപിക്കണമെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചു. ഭാരവാഹി നിര്‍ണയത്തിന് ഗ്രൂപ്പ് ഒരു വിധത്തിലും മാനദണ്ഡമാകരുതെന്ന് ഹൈക്കമാന്‍ഡ് പ്രത്യേകം ചൂണ്ടിക്കാട്ടി. ബ്ലോക്ക്, ജില്ലാ തല പുനഃസംഘടനയ്ക്കും ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *