• Home
  • latest news
  • ആദിവാസി ഊരുകളില്‍ അറിവിന്റെ സമര്‍പ്പിത സേവനം: അഴീക്കോട് സ്മാരക അവാര്‍ഡ് ഡോ. എം.പി.വാസുവിന് സമ്മാനിച്ചു

ആദിവാസി ഊരുകളില്‍ അറിവിന്റെ സമര്‍പ്പിത സേവനം: അഴീക്കോട് സ്മാരക അവാര്‍ഡ് ഡോ. എം.പി.വാസുവിന് സമ്മാനിച്ചു

വയനാട്ടിലെ ആദിവാസി ഊരുകളിലെ വിദ്യാര്‍ഥികള്‍ക്കായി സ്വയം സമര്‍പ്പിച്ച അധ്യാപകന് കേരളത്തിലെ ആദരണീയനായ അധ്യാപകഗുരുവിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് തലസ്ഥാനത്ത് നടന്ന ചടങ്ങില്‍ സമ്മാനിച്ചു. സുകുമാര്‍ അഴീക്കോട് സ്മാരക ദേശീയ ട്രസ്റ്റ് മികച്ച അധ്യാപകര്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം വയനാട് നൂല്‍പ്പുഴ ഹൈസ്‌കൂള്‍ അധ്യാപകന്‍ ഡോ.എം.പി. വാസു ഏറ്റുവാങ്ങി. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സിനിമാ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഡോ.വാസുവിന് പുരസ്‌കാരം നല്‍കി. വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ ഡയറക്ടര്‍ ഡോ.എസ്.സോമനാഥിനാണ് പ്രധാന പുരസ്‌കാരം. അദ്ദേഹത്തിനും അടൂര്‍ ഗോപാലകൃഷ്ണന്‍ അവാര്‍ഡ് സമ്മാനിച്ചു.

ഡോ. എം.പി. വാസു അടൂര്‍ ഗോപാലകൃഷ്ണനൊപ്പം പുരസ്‌കാര വേദിയില്‍

പുരസ്‌കാര ദാന സമ്മേളനം വിദ്യാഭ്യാസമന്ത്രി വി. ശിവന്‍ കുട്ടി ഉല്‍ഘാടനം ചെയ്തു. ആയുധങ്ങളേക്കാള്‍ മൂര്‍ച്ഛയായിരുന്നു അഴീക്കോടിന്റെ വാക്കുകള്‍ക്കെന്ന് മന്ത്രി അനുസ്മരിച്ചു. അടൂര്‍ ഗോപാലകൃഷ്ണനെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. സ്മാരക ട്രസ്റ്റ് ദേശീയ പ്രസിഡണ്ട് ശാസ്താന്തല സഹദേവന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കേരള കൗമുദി ന്യൂസ് എഡിറ്റര്‍ ഡോ. ഇന്ദ്രബാബു അഴീക്കോട് സ്മാരക പ്രഭാഷണം നടത്തി. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി പനവിള രാജശേഖരന്‍, ട്രസ്റ്റ് അംഗം ജയശ്രീ ഗോപാലകൃഷ്ണന്‍, തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

ആദിവാസി ഊരുകളില്‍ അറിവിന്റെ സമര്‍പ്പിത സേവനം: അഴീക്കോട് സ്മാരക അവാര്‍ഡ് ഡോ. എം.പി.വാസുവിന് സമ്മാനിച്ചു - The Political Editor