• Home
  • kerala
  • കഥാകൃത്ത് തോമസ് ജോസഫ് അന്തരിച്ചു

കഥാകൃത്ത് തോമസ് ജോസഫ് അന്തരിച്ചു

ചെറുകഥാകൃത്ത് തോമസ് ജോസഫ് അന്തരിച്ചു. ആലുവ കീഴ്മാടുള്ള വസതിയിൽ ആയിരുന്നു അന്ത്യം.
67 വയസ്സായിരുന്നു. സംസ്കാരം നാളെ നടക്കും. മസ്തിഷ്കാഘാത ശാസ്ത്രക്രിയയെ തുടർന്ന് മൂന്നു വർഷത്തോളമായി അർധ ബോധാവസ്ഥയിൽ കിടപ്പിലായിരുന്നു.

2013 ല്‍ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. എസ് ബി ടി സാഹിത്യ പുരസ്കാരം, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്, കെ എ കൊടുങ്ങല്ലൂര്‍ സ്മാരക പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. ചിത്രശലഭങ്ങളുടെ കപ്പല്‍, മരിച്ചവര്‍ സിനിമ കാണുകയാണ്, പരലോക വാസസ്ഥലങ്ങള്‍ തുടങ്ങിയവ പ്രധാന രചനകളാണ്.

Leave a Reply

Your email address will not be published. Required fields are marked *

കഥാകൃത്ത് തോമസ് ജോസഫ് അന്തരിച്ചു - The Political Editor