• Home
  • kerala
  • മുകേഷും മേതില്‍ ദേവികയും പിരിയുന്നു, ദേവിക വിവാഹമോചനത്തിന്‌ നോട്ടീസയച്ചു

മുകേഷും മേതില്‍ ദേവികയും പിരിയുന്നു, ദേവിക വിവാഹമോചനത്തിന്‌ നോട്ടീസയച്ചു

ഒടുവില്‍ ആ താരവിവാഹവും പരാജയത്തിലേക്ക്‌. നടന്‍ മുകേഷ്‌ നടി സരിതയെ ഉപേക്ഷിച്ച്‌ പിന്നീട്‌ പ്രമുഖ നടി മേതില്‍ ദേവികയെ വിവാഹം ചെയ്‌തപ്പോള്‍ അത്‌ കേരളം ആഘോഷിച്ചിരുന്നു. ദേവികയുടെയും രണ്ടാം വിവാഹമായിരുന്നു അത്‌. ആദ്യവിവാഹത്തില്‍ ഒരു മകനുണ്ടായിരുന്നു. പാലക്കാട്‌ സ്വദേശിയായ ദേവിക നടന്‍ മുകേഷിനെ പരിചയപ്പെട്ടതും പ്രണയത്തിലായതും മുകേഷ്‌ കേരള ലളിതകലാ അക്കാദമി ചെയര്‍മാനായിരിക്കെ ആയിരുന്നു. അന്ന്‌ ദേവിക അക്കാദമി ഭരണസമിതിയില്‍ അംഗമായി ഉണ്ടായിരുന്നു. ഈ പരിചയം വിവാഹത്തിലാണ്‌ എത്തി നിന്നത്‌.

മേതില്‍ ദേവിക

എന്നാല്‍ എട്ട്‌ വര്‍ഷത്തിനു ശേഷം മുകേഷിന്റെ സ്വാര്‍ഥമായ സമീപനങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ട്‌ ദേവിക വേര്‍പിരിയാനായി ഏറണാകുളത്തെ വക്കീല്‍ മുഖേന നോട്ടീസ്‌ അയച്ചിരിക്കുന്നു.2013 ഒക്ടോബര്‍ 24-ന്‌ ആയിരുന്നു ഇവരുടെ വിവാഹം. മുകേഷിന്റെ ആശയങ്ങളുമായി യോജിച്ച് പോകാനാകത്തതിനാലാണ് വിവാഹബന്ധം വേര്‍പെടുത്താന്‍ വക്കീല്‍ നോട്ടീസയച്ചതെന്ന് നര്‍ത്തകി മേതില്‍ ദേവിക. ഒന്നും വാങ്ങിയെടുക്കാനല്ല ഇത്. അങ്ങനെ ഒരു ഉദ്ദേശവുമില്ല. രണ്ട് പേരുടെ ആശയങ്ങള്‍ തമ്മില്‍ യോജിച്ച് പോകുന്ന സാഹചര്യമല്ല എന്ന് തോന്നിയതിനാലാണ് ഇങ്ങനെ ഒരു തീരുമാനമെന്നും അവര്‍ വ്യക്തമാക്കി. കുറച്ചുകാലമായി മുകേഷുമായി വേര്‍പിരിഞ്ഞാണ് മേതില്‍ ദേവികയുടെ താമസം. ആദ്യ വിവാഹത്തിലുണ്ടായ മകനൊപ്പം പാലക്കാട്ടെ അമ്മയുടെ വസതിയിലാണ് ദേവിക. മുകേഷിന്റെ ആദ്യ ഭാര്യ നടി സരിത മുകേഷിനെതിരേ ഉന്നയിച്ച അതേ ആരോപണങ്ങളാണ് ഇപ്പോള്‍ രണ്ടാംഭാര്യ ദേവികയും മുന്നോട്ടുവയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>