മാസങ്ങളായി പുകയുന്ന അഭ്യൂഹത്തിന് അവസാനം കുറിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ രാജിവെച്ചു. സര്‍ക്കാരിന്‍രെ രണ്ടാംവാര്‍ഷികാഘോഷ നാളിലാണ് രാജി. ബി.ജെ.പി.യിലെ ചേരിപ്പോരിന്റെ ഫലമാണ് യെദ്യൂരപ്പയുടെ സ്ഥാനം തെറിപ്പിച്ചത്. വര്‍ഷങ്ങളായി പിന്തുടുരുന്ന ഭൂമി അഴിമതിക്കേസും പ്രതിച്ഛായ തകര്‍ത്തു.
യെദ്യൂരപ്പയക്ക് ഗവര്‍ണര്‍ സ്ഥാനം നല്‍കി അനുനയിപ്പിക്കാന്‍ ദേശീയ നേതൃത്വം ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹം അത് നിരസിച്ചു എന്നാണ് വാര്‍ത്ത. താന്‍ പാര്‍ടി പ്രവര്‍ത്തകനായി തുടരുമെന്ന് രാജിവെച്ച ശേഷം യെദ്യൂരപ്പ പറഞ്ഞു. ആരും നിര്‍ബന്ധിച്ചതല്ലെന്നും സ്വമേധയാ ഒഴിയുകയാണെന്നും പറഞ്ഞ മുഖ്യമന്ത്രി വികാരാധീനനായി വിതുമ്പി.
കെയര്‍ ടേക്കറായി തുടരാന്‍ ഗവര്‍ണര്‍ യെദ്യൂരപ്പയോട് ആവശ്യപ്പെട്ടിട്ടുണ്ട്.













