• Home
  • latest news
  • ഒളിമ്പിക്‌സ്‌ അപ്‌ഡേറ്റ്‌സ്‌: പി.വി.സിന്ധുവിന്‌ ആദ്യ ജയം, ഷൂട്ടിങില്‍ നിരാശ, റോവിങ്‌ ടീം സെമിയിലേക്ക്‌

ഒളിമ്പിക്‌സ്‌ അപ്‌ഡേറ്റ്‌സ്‌: പി.വി.സിന്ധുവിന്‌ ആദ്യ ജയം, ഷൂട്ടിങില്‍ നിരാശ, റോവിങ്‌ ടീം സെമിയിലേക്ക്‌

ഒളിമ്പിക്‌സിലെ ഇന്നത്തെ ദിനം പ്രതീക്ഷയും നിരാശയും ഒരു പോലെ സമ്മാനിക്കുന്നു. നിരാശയോടെയായിരുന്നു തുടക്കം. വനിതകളുടെ പത്ത്‌ മീറ്റര്‍ എയര്‍ പിസ്‌റ്റള്‍ ഇനത്തില്‍ ഇന്ത്യയുടെ താരങ്ങള്‍ മനു ഭാകറും, യശസ്വിനി ദേശ്വാളും ഫൈനലിലേക്ക്‌ ക്വാളിഫൈ ചെയ്‌തില്ല.
അതേസമയം ഷൂട്ടിങിലെ നിരാശ മാറ്റി പ്രതീക്ഷയുടെ വെളിച്ചവും പിന്നാലെ പരന്നു. റോവിങില്‍ പുരുഷന്‍മാരുടെ ലൈറ്റ്‌ വെയിറ്റ്‌ ഡബിള്‍ സ്‌കള്‍സ്‌ ഇനത്തില്‍ ഇന്ത്യ സെമിയിലെത്തിയതാണ്‌ ഒന്നാമത്തെ സന്തോഷമായത്‌. അര്‍ജുന്‍ ലാല്‍ അരവിന്ദ്‌ സിങ്‌ സഖ്യം സെമി ഫൈനലിലേക്ക്‌ യോഗ്യത നേടി.
രണ്ടാമത്തേത്‌ ടോക്കിയോവിലെ മെഡല്‍ പ്രതീക്ഷയായ ഒളിമ്പ്യന്‍ പി.വി. സിന്ധുവിന്റെ പ്രകടനം. റിയോ ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേതാവായ ബാഡ്‌മിന്റന്‍ താരം പി.വി.സിന്ധു ആദ്യ മല്‍സരത്തില്‍ വിജയിച്ചു. ഇസ്രായേലിന്റെ സെനിയ പോളികാര്‍പോവയെ അനായാസം 28 മിനിട്ടിനുള്ളില്‍ 21-7,21-10 സ്‌കോറുകള്‍ക്ക്‌ സിന്ധു തോല്‍പിച്ചു.

പി.വി. സിന്ധു

ഇന്ന്‌ നടക്കുന്ന ഇന്ത്യക്കാര്‍ മല്‍സരിക്കുന്ന ഇനങ്ങള്‍:

ബോക്‌സിങില്‍ മേരി കോം ഡൊമിനികന്‍ റിപ്പബ്ലികിലെ ഹെര്‍ണാണ്ടസ്‌ ഗാര്‍സിയയെ നേരിടുന്നു–1.30
ഹോക്കിയില്‍ ആസ്‌ത്രേലിയയുമായി മല്‍സരം–3.00
സെയിലിങ്‌
ഷൂട്ടിങ്‌
ടേബിള്‍ ടെന്നീസ്‌–10.30 ജി സത്തിയന്‍ ഹോങ്‌ കോങിന്റെ ലാം സിയു ഹോങിനെ നേരിടുന്നു.
ടെന്നിസില്‍ വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ-അന്‍കിത റെയ്‌ന സഖ്യം ഉക്രെയിനിന്റെ താരങ്ങളെ നേരിടുന്നു.
നീന്തല്‍–3.32 വനിതകളുടെ 100 മീറ്റര്‍ ബാക്‌ സ്‌റ്റ്‌ട്രോക്ക്‌ മന പട്ടേല്‍, പുരുഷന്‍മാരുടെ 100 മീറ്റര്‍ ബാക്‌ സ്‌ട്രോക്ക്‌ ശ്രീഹരി നടരാജ്‌

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>