അഫ്‌ഗാനിസ്ഥാനില്‍ അനുദിനം താലിബാന്‍ ആക്രമണങ്ങള്‍ രൂക്ഷമാക്കുകയാണ്. തലസ്ഥാനമായ കാബൂളിലേക്കു വരെ താലിബാന്റെ അധിനിവേശ ശ്രമങ്ങള്‍ എത്തിയിരിക്കുന്നു. കാബൂളില്‍ ഈദ് പ്രാര്‍ഥനകള്‍കക്കിടയിലേക്ക് താലിബാന്‍ റോക്കറ്റാക്രമണം നടത്തി. രാഷ്ട്രപതി ഭവന് വളരെ അടുത്തായിട്ടാണ് റോക്കറ്റുകള്‍ പതിച്ചത്. പ്രസിഡണ്ട് അഷറഫ് ഘനി ആണ് താലിബാന്റെ ലക്ഷ്യം എന്ന് സൂചന ലഭിച്ചിരിക്കയാണ്. രാഷ്ട്രപതിഭവനു സമീപത്തെ ഒരു വിശാലമായ വയലില്‍ വലിയൊരു ജനാവലി ബക്രീദ് പ്രാര്‍ഥനയ്‌ക്കായി എത്തിയ നേരത്ത് അവര്‍ക്കിടയിലേക്കാണ് റോക്കറ്റുകള്‍ ഒന്നിനു പിറകെ ഒന്നായി പതിച്ചത്. അപകടത്തില്‍ എത്ര പേര്‍ക്ക് അപായം സംഭവിച്ചെന്ന വിവരമൊന്നും അറിവായിട്ടില്ല. അഫ്‌ഗാനിലെ ടൊളോ ന്യൂസ് ആണ് ആക്രമണ വിവരം പുറത്തുവിട്ടിരിക്കുന്നത്.













