ജോലിയില്‍ നിലവാരം പുലര്‍ത്താത്ത ഉദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ ജമ്മു-കാശ്‌മീര്‍ ഭരണകൂടം ഒരുങ്ങുന്നു. ജോലിയില്‍ ഫലപ്രദമല്ലാത്തവരെയും തുടരാന്‍ യോഗ്യതയില്ലാത്തവരെയും കണ്ടെത്താന്‍ വിവിധ വകുപ്പു മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി കാശ്‌മീരില്‍ നിന്നുള്ള മാധ്യമവര്‍ത്തകളില്‍ പറയുന്നു. സര്‍വ്വീസില്‍ 22 വര്‍ഷം പൂര്‍ത്തിയായവരെയും 48 വയസ്സ് കഴിഞ്ഞവരെയുമാണ് നിര്‍ബന്ധിത പിരിച്ചുവിടലിന് വിധേയരാക്കുക. ഈ വിഭാഗത്തിലുള്‍പ്പെടുന്നവര്‍ക്ക് വിരമിക്കാന്‍ അനുവാദം നല്‍കുന്ന വ്യവസ്ഥയോടെ ഭരണഘടനയുടെ 226(2) വകുപ്പു പ്രകാരമുള്ള ജമ്മു കാശ്‌മീര്‍ സിവില്‍ സര്‍വ്വീസ് റഗുലേഷന്‍സ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സര്‍ക്കാര്‍ ഭേദഗതി ചെയ്‌തിരുന്നു. ജീവനക്കാരുടെ കാര്യക്ഷമത പരിശോധിക്കാന്‍ സര്‍ക്കാര്‍ ഈയിടെ സര്‍ക്കുലര്‍ നല്‍കിയിരുന്നു.













