• Home
  • latest news
  • പാകിസ്‌താനിലെ അഫ്‌ഗാന്‍ അംബാസിഡറുടെ മകളെ ഇസ്ലാമാബാദില്‍ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കി

പാകിസ്‌താനിലെ അഫ്‌ഗാന്‍ അംബാസിഡറുടെ മകളെ ഇസ്ലാമാബാദില്‍ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കി

ഇസ്ലാമാബാദിലെ അഫ്‌ഗാന്‍ അംബാസിഡര്‍ നജീബുള്ള അലിഖിലിന്റെ മകള്‍ 26 കാരിയായ സില്‍സിലയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി പീഢനത്തിനിരയാക്കിയതായി അഫ്‌ഗാനിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം. വെള്ളിയാഴ്‌ചയാണ്‌ സംഭവം നടന്നത്‌. സില്‍സില ജിന്ന മാര്‍ക്കറ്റില്‍ നിന്നും വീട്ടിലേക്കു പോകും വഴിയാണ്‌ തട്ടിക്കൊണ്ടുപോകപ്പെട്ടത്‌. മോചിപ്പിക്കപ്പെട്ട സില്‍സിലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണെന്ന്‌ അഫാഗാന്‍ വിദേശകാര്യാലയം വ്യക്തമാക്കി.

പാകിസ്‌താനിലെ നയതന്ത്രപ്രതിനിധികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സുരക്ഷയില്‍ അഫ്‌ഗാന്‍ ഭരണകൂടം ആശങ്ക പ്രകടിപ്പിച്ചു. നയതന്ത്രപ്രതിനിധികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പൂര്‍ണ സുരക്ഷ ഏര്‍പ്പെടുത്താന്‍ അടിയന്തിര നടപടി വേണമെന്ന്‌ അഫ്‌ഗാന്‍ വിദേശകാര്യമന്ത്രാലയം പാകിസ്‌താനോട്‌ ആവശ്യപ്പെട്ടു. അഫ്‌ഗാനിസ്ഥാനിലെ പാക്‌ അംബാസിഡറോട്‌ ഇക്കാര്യം ആവശ്യപ്പെട്ടതായും അറിയിപ്പുണ്ട്‌. അക്രമികളെ എത്രയും വേഗം പിടികൂടണമെന്നും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>