ഹരിയാനയില്‍ നിന്നും ഡെല്‍ഹിയില്‍ നിന്നുമായി നാല് പേരില്‍ നിന്നായി 350 കിലോ ഹെറോയിന്‍ എന്ന മയക്കുമരുന്ന് ഡെല്‍ഹി പൊലീസ് പ്രത്യേക വിഭാഗം പിടിച്ചെടുത്തു. അന്താരാഷ്ട്രമാര്‍ക്കറ്റില്‍ ഇതിന് 2500 കോടിയിലേറെ വില വരും. പിടിയിലായ നാലു പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. നാര്‍ക്കോ ഭീകര പ്രവര്‍ത്തനവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് വിശ്വസിക്കുന്നത്.













