• Home
  • latest news
  • ബംഗ്ലാദേശിലെ ജ്യൂസ്‌ ഫാക്ടറിയില്‍ വന്‍ തീപിടുത്തം:52 പേര്‍ വെന്തുമരിച്ചു, സംഖ്യ ഇനിയും ഉയര്‍ന്നേക്കാം

ബംഗ്ലാദേശിലെ ജ്യൂസ്‌ ഫാക്ടറിയില്‍ വന്‍ തീപിടുത്തം:52 പേര്‍ വെന്തുമരിച്ചു, സംഖ്യ ഇനിയും ഉയര്‍ന്നേക്കാം

ബംഗ്ലദേശിന്റെ തലസ്ഥാനമായ ധാക്കയിലെ ആറുനിലയുള്ള ജ്യൂസ് ഫാക്ടറിയില്‍ വന്‍തീപിടിത്തത്തില്‍ കുറഞ്ഞത് 52 പേര്‍ വെന്തുമരിച്ചു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാരായൺ ഗഞ്ചിലെ ഹാഷെം ഫുഡ് ആന്‍ഡ് ബിവറേജ് ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. രാസവസ്തുക്കളും പ്ലാസ്റ്റിക് കുപ്പികളും സൂക്ഷിച്ചിരുന്ന താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. കൂടുതൽ പേർ കെട്ടിടത്തിയിൽ കുടുങ്ങി കിടപ്പുണ്ടെന്നാണ് റിപോർട്ടുകൾ. തീ പൂർണമായും നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. 18 യൂണിറ്റ് ഫയർ എൻജിനുകൾ ശ്രമിച്ചാണ് തീ അണച്ചത്.

(ഫോട്ടോ കടപ്പാട് –ധാക്ക ട്രിബ്യുൻ)

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>