• Home
  • kerala
  • അനധികൃത സ്വത്ത്: കെ.എം.ഷാജിയെ ഇന്നും ചോദ്യം ചെയ്യുന്നു

അനധികൃത സ്വത്ത്: കെ.എം.ഷാജിയെ ഇന്നും ചോദ്യം ചെയ്യുന്നു

മുൻ എം.എൽ.എ യും മുസ്ലിം ലീഗ് നേതാവുമായ കെ എം ഷാജിയെ ഇന്നും വിജിലൻസ് ചോദ്യം ചെയ്യുന്നു.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് ചോദ്യം ചെയ്യൽ. കോഴിക്കോട് ആണ് ഷാജി ഹാജരായിട്ടുള്ളത്.
ഇന്നലെയും ഷാജിയെ ചോദ്യം ചെയ്തു വിട്ടയച്ചരുന്നു. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഷാജിയെ നേരത്തേ ചോദ്യം ചെയ്തിരുന്നുവെങ്കിലും മൊഴികളില്‍ കണ്ടെത്തിയ വൈരുധ്യത്തെത്തുടര്‍ന്നായിരുന്നു ഇന്നലെ വീണ്ടും വിളിപ്പിച്ചത്. കെ എം ഷാജി വിജിലന്‍സിന് തെളിവായി സമര്‍പ്പിച്ച നിയമസഭാ തിരഞ്ഞെടുപ്പിനായി പിരിച്ച പണത്തില്‍ രസീതിന്റെ കൗണ്ടര്‍ ഫോയിലുകളും മിനിറ്റ്സിന്റെ രേഖകളും വ്യാജമായി സൃഷ്ടിച്ചതാണോയെന്ന് അന്വേഷണ ഏജന്‍സിക്ക് സംശയമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

അനധികൃത സ്വത്ത്: കെ.എം.ഷാജിയെ ഇന്നും ചോദ്യം ചെയ്യുന്നു - The Political Editor