• Home
  • kerala
  • അർജുൻ ആയങ്കിയുടെ ഭാര്യ അമലയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

അർജുൻ ആയങ്കിയുടെ ഭാര്യ അമലയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പ്രതി അർജുൻ ആയങ്കിയുടെ ഭാര്യയെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും രാവിലെ 11 മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകണം എന്നാണ് നിർദേശം

കണ്ണൂരിലെ വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ സ്വർണക്കടത്തുമായി അർജുനെ ബന്ധിപ്പിക്കുന്ന നിർണായക തെളിവുകൾ കസ്റ്റംസിന് ലഭിച്ചിരുന്നു.ഇതിൻ്റെ തുടർച്ചയായാണ് ചോദ്യം ചെയ്യൽ.

കണ്ണൂരിലെ തെളിവെടുപ്പിനു ശേഷം അര്‍ജുന്‍ ആയങ്കിയുടെ മനോഭാവത്തില്‍ മാറ്റംവന്നിട്ടുണ്ട്. ഭാര്യ അമലയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതാണ് കൂടുതല്‍ സത്യം പറയാന്‍ അര്‍ജുനെ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന.ഇതിന് വേണ്ടി കൂടിയായിരുന്നു അമലയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

അര്‍ജുന്റെ ഭാര്യ, ടി.പി. കേസ് പ്രതി ഷാഫി, കൊടി സുനി എന്നിവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച വിവരം അറിഞ്ഞതോടെ അര്‍ജുന്‍ ചോദ്യം ചെയ്യലിനോടു കൂടുതല്‍ സഹകരിക്കുന്നുണ്ട്.

സ്വര്‍ണക്കടത്തും കവര്‍ച്ചയും ആസൂത്രണം ചെയ്യുന്ന സംഘത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ നിര്‍ദ്ദേശം സ്വീകരിക്കാന്‍ ഉപയോഗിച്ചിരുന്ന ഫോണാണ് അര്‍ജുന്‍ നശിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *