• Home
  • kerala
  • കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേര് വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഇന്ന് മുതൽ പുനരാരംഭിക്കും

കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേര് വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഇന്ന് മുതൽ പുനരാരംഭിക്കും

കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേര് വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഇന്ന് മുതൽ പുനരാരംഭിക്കും. കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരും വയസും സ്ഥലവും ജില്ലാ അടിസ്ഥാനത്തിൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനാണ് തീരുമാനം എന്ന് ഇന്നലെ വൈകിട്ട് സർക്കാർ അറിയിച്ചു. ഇന്ന് മുതൽ പ്രതിദിന കൊവിഡ് വിവര പട്ടികയിലും പേരുകളുണ്ടാകും.
ആദ്യ കാലത്ത്‌ പ്രതിദിന മരണപട്ടികയില്‍ മരണസംഖ്യക്കൊപ്പം പരേതരുടെ പേരുവിവരം പ്രസിദ്ധീകരിച്ചിരുന്നു എങ്കിലും കഴിഞ്ഞ കൊല്ലം ഡിസംബര്‍ 22-നു ശേഷം ഇത്‌ നിര്‍ത്തി. പിന്നീട്‌ മരിച്ചവരുടെ ജില്ല, പ്രായം, ലിംഗം ഇവ മാത്രമാണ്‌ ആരോഗ്യവകുപ്പ്‌ പുറത്തുവിട്ടിരുന്നത്‌. ഇതു മൂലം ആരൊക്കെയാണ്‌ മരിച്ചത്‌ എന്ന്‌ ആര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയുണ്ടായി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ പോലും തങ്ങളുടെ ഉറ്റ ആള്‍ കൊവിഡ്‌ ബാധ മൂലം മരിച്ചവരുടെ പട്ടികയില്‍ ഉണ്ടോ എന്ന്‌ മനസ്സിലാക്കാന്‍ കഴിയാത്ത നിസ്സഹായാവസ്ഥ വന്നു. ഇതിനെതിരെ പ്രതിപക്ഷം കടുത്ത വിമര്‍ശനം ഉയര്‍ത്തുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേര് വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഇന്ന് മുതൽ പുനരാരംഭിക്കും - The Political Editor