• Home
  • kerala
  • വർക്കല കടപ്പുറത്തു വന്ന വിദേശവനിതകളെ കടന്നാക്രമിച്ച് നഗ്നതാപ്രദർശനം നടത്തി, പ്രതി അറസ്റ്റിൽ

വർക്കല കടപ്പുറത്തു വന്ന വിദേശവനിതകളെ കടന്നാക്രമിച്ച് നഗ്നതാപ്രദർശനം നടത്തി, പ്രതി അറസ്റ്റിൽ

വർക്കല കടപ്പുറത്തു വന്ന വിദേശവനിതകളെ കടന്നാക്രമിച്ച് നഗ്നതാപ്രദർശനം നടത്തി. പ്രതിയെ പൊലീസ് പിടികൂടി. ഇടവ സ്വദേശി മഹേഷിനെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. രാത്രി എട്ടുമണിയോടെ പാപനാശം ബീച്ചിൽ നടക്കാനിറങ്ങിയ ബ്രിട്ടൻ, ഫ്രാൻസ് സ്വദേശികളായ വനിതകൾക്ക് നേരെയാണ് അതിക്രമമുണ്ടായത്. മദ്യലഹരിയിലെത്തിയ സംഘം യുവതികളെ കടന്നാക്രമിക്കുകയായിരുന്നു. നഗ്നതാ പ്രദർശനം നടത്തി ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. പ്രതികൾ മദ്യപിച്ചിരുന്നതായി പരാതിയിൽ പറയുന്നു. ഇവർ യുവതികളോട് അസഭ്യം പറയുകയും ശരീരത്തിൽ തട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.കഴിഞ്ഞ നാല് മാസമായി യുവതികൾ വർക്കലയിലെ ഹോംസ്റ്റേയിൽ താമസിച്ചുവരികയാണ്. ഇവരുടെ സുഹൃത്തായ മുബൈ സ്വദേശിനിക്കും സമാന അനുഭവമുണ്ടായതായി യുവതികൾ മൊഴി നൽകി.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>