• Home
  • kerala
  • ക്രിമിനല്‍, സ്വര്‍ണകള്ളക്കടത്തു,സ്ത്രീപീഡക സംഘങ്ങളെ സംരക്ഷിക്കുന്ന പാര്‍ട്ടിയായി സി.പി.എം മാറി-പ്രതിപക്ഷ നേതാവ്

ക്രിമിനല്‍, സ്വര്‍ണകള്ളക്കടത്തു,സ്ത്രീപീഡക സംഘങ്ങളെ സംരക്ഷിക്കുന്ന പാര്‍ട്ടിയായി സി.പി.എം മാറി-പ്രതിപക്ഷ നേതാവ്

ക്രിമിനല്‍ സംഘങ്ങളെയും സ്വര്‍ണകള്ളക്കടത്തുകാരെയും സ്ത്രീപീഡകരെയും സംരക്ഷിക്കുന്ന പാര്‍ട്ടിയായി ഭരണത്തിന് നേതൃത്വം കൊടുക്കുന്ന സി.പി.എം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സൈബറിടങ്ങളില്‍ സി.പി.എം ഗുണ്ടായിസത്തിന് നേതൃത്വം നല്‍കുന്നവര്‍ തന്നെയാണ് ഓരോ ക്രിമിനല്‍ കേസുകള്‍ പുറത്തുവരുമ്ബോഴും പ്രതികളാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാമനാട്ടുകരയിലെ സ്വര്‍ണകള്ളക്കടത്ത് പ്രതികള്‍ക്ക് ഏതെല്ലാം നേതാക്കളുമായി ബന്ധമുണ്ട്, ഏതെല്ലാം നേതാക്കളാണ് അവരെ സംരക്ഷിക്കുന്നത് എന്നതിലേക്ക് കൂടി അന്വേഷണം പോകണം.
മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അവലംബിക്കുന്ന മൗനം ഉപേക്ഷിച്ച്‌ നിലപാട് വ്യക്തമാക്കണം.

ഒരുപരിധി കഴിഞ്ഞാല്‍ അന്വേഷണം മരവിപ്പിക്കുന്ന സമീപനമാണ് പാര്‍ട്ടി സ്വീകരിക്കുന്നത്. രാഷ്ട്രീയകൊലപാതകം ചെയ്യുന്നവര്‍ക്കും, സ്വര്‍ണകള്ളക്കടത്തുകാര്‍ക്കും, സ്ത്രീപീഡകര്‍ക്കുമെല്ലാം സംരക്ഷണം നല്‍കുകയാണ് പാര്‍ട്ടി ചെയ്യുന്നതെന്നും വി.ഡി. സതീശന്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

ക്രിമിനല്‍, സ്വര്‍ണകള്ളക്കടത്തു,സ്ത്രീപീഡക സംഘങ്ങളെ സംരക്ഷിക്കുന്ന പാര്‍ട്ടിയായി സി.പി.എം മാറി-പ്രതിപക്ഷ നേതാവ് - The Political Editor