സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ കണ്ണൂർ സ്വദേശി അര്‍ജുന്‍ ആയങ്കിക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നത് എസ്എഫ്‌ഐ സംസ്ഥാന സമിതി അംഗമായിരുന്ന പികെ റമീസ്. കണ്ണൂര്‍ ഇരിട്ടി പുന്നാട് സ്വദേശിയാണ് റമീസ്. അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വയം പ്രഖ്യാപിത സി.പി.എമ്മുകാര്‍ മാത്രമാണെന്നും അവര്‍ക്ക് പാര്‍ടിയുമായി ബന്ധമില്ലെന്നും സി.പി.എം. പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പരോക്ഷമായി പാര്‍ടിയുമായുള്ള സൗഹൃദവും ബന്ധവും പ്രതികള്‍ക്കുണ്ട് എന്ന ആരോപണം നിലനില്‍ക്കെയാണ് റമീസ് അര്‍ജുനു വേണ്ടി ഹാജരാകുന്ന വിവരവും പുറത്തുവന്നത്. പ്രതിപക്ഷവും ബി.ജെ.പി.യും ഇത് ആയുധമാക്കി വിമര്‍ശനം ഉയര്‍ത്തിക്കഴിഞ്ഞു.
സ്വര്‍ണക്കടത്തില്‍ താന്‍ നിരപരാധിയാണെന്നും അനാവശ്യമായി പാര്‍ട്ടിയെ ഇക്കാര്യത്തിന്‍ വലിച്ചിഴക്കരുതെന്നും അര്‍ജുന്‍ പ്രതികരിച്ചു.













