പുതുച്ചേരിയിലെ കോണ്‍ഗ്രസ് പ്രസിഡണ്ടായിരിക്കെ പാര്‍ടി വിട്ട് ബി.ജെ.പി.യിലേക്കു ചേക്കേറിയ നമശ്ശിവായത്തിനു ബി.ജെ.പി. മന്ത്രിസ്ഥാനം നല്‍കി. ബിജെപിയിൽ നിന്നുള്ള രണ്ടു പേർ ഉൾപ്പെടെ അഞ്ച് എംഎൽഎമാർ പുതുച്ചേരിയിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലഫ്.ഗവർണർ തമിഴിസൈ സൗന്ദർരാജൻ സത്യവാചകം ചൊല്ലിക്കൊടുത്തു. സായ് ജെ. സരവനൻ കുമാറാണ് മറ്റൊരാൾ. കെ.ലക്ഷ്മിനാരായണൻ, സി.ജെയ്കൗമർ, ചന്ദിര പ്രിയങ്ക എന്നിവരാണ് എൻആർ കോൺഗ്രസിൽനിന്ന് സത്യപ്രതിജ്ഞ ചെയ്തത്. നാല് പതിറ്റാണ്ടിനിടെ ആദ്യ വനിതാ മന്ത്രിയാണ് ചന്ദിര പ്രിയങ്ക.













