• Home
  • kerala
  • ശിവന്‍ ഇനി നിശ്ചല ദൃശ്യം, വേര്‍പാട് ഹൃദയാഘാതത്താല്‍

ശിവന്‍ ഇനി നിശ്ചല ദൃശ്യം, വേര്‍പാട് ഹൃദയാഘാതത്താല്‍

പ്രശസ്ത ഫോട്ടോഗ്രാഫറും സിനിമാ സംവിധായകനുമായ ശിവന്‍ ഇന്ന് രാവിലെ ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. 89 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. കേരളത്തിലെ ന്യൂസ് ഫോട്ടോഗ്രാഫിയുടെ ഗുരുവായിട്ടാണ് ശിവന്‍ അറിയപ്പെടുന്നത്. തിരുവനന്തപുരത്തെ ശിവന്‍ സ്റ്റുഡിയോ പ്രശസ്തമാണ്. രാമുകാര്യാട്ടിന്റെ ചെമ്മീന്‍ എന്ന സിനിമയുടെ മനോഹരമായ സ്റ്റില്‍സ് ശിവന്റെതായിരുന്നു. അഭയം, യാഗം, മോഹങ്ങള്‍, കിളിവാതില്‍, കേശു, ഒരു യാത്ര എന്നിവയാണ് ശിവന്റെ പ്രധാന സിനിമകള്‍.
ശിവന്റെ മക്കളായ സന്തോഷ് ശിവന്‍, സംഗീത് ശിവന്‍, സഞ്ജീവ് ശിവന്‍ എന്നിവരും പ്രമുഖരായ സിനിമാ സംവിധാക-സിനിമാട്ടോഗ്രാഫര്‍ മാരാണ്.

Leave a Reply

Your email address will not be published. Required fields are marked *

ശിവന്‍ ഇനി നിശ്ചല ദൃശ്യം, വേര്‍പാട് ഹൃദയാഘാതത്താല്‍ - The Political Editor