• Home
  • latest news
  • ഡെല്‍റ്റ പ്ലസ് വകഭേദം ഇന്ത്യയിലും ജീവനെടുക്കാന്‍ തുടങ്ങുന്നു, ആദ്യ മരണം ഇന്നലെ…

ഡെല്‍റ്റ പ്ലസ് വകഭേദം ഇന്ത്യയിലും ജീവനെടുക്കാന്‍ തുടങ്ങുന്നു, ആദ്യ മരണം ഇന്നലെ…

കൊവിഡിന്റെ മാരക വകഭേദമായ ഡെല്‍റ്റ പ്ലസ് ഇന്ത്യയില്‍ ശക്തമായ സാന്നിധ്യമായിരിക്കെ അതു മൂലമുണ്ടായ ആദ്യ മരണം ഇന്നലെ സംഭവിച്ചു. മധ്യപ്രദേശിലെ ഉജ്ജയിനിയിലാണ് ഒരു സ്ത്രീ മരണമടഞ്ഞിരിക്കുന്നത്. ഭര്‍ത്താവിനും കൊവിഡ് ബാധയുണ്ടെങ്കിലും അദ്ദേഹം രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ള വ്യക്തിയാണ്. മരിച്ച സ്ത്രീ വാക്‌സിന്‍ എടുക്കാത്തയാളുമാണ്. മധ്യപ്രദേശില്‍ അഞ്ച് ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച രോഗികളെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ മൂന്നു പേര്‍ ഭോപാലിലും രണ്ടു പേര്‍ ഉജ്ജയിനിയിലുമാണ്. ഇവരെല്ലാം സുഖം പ്രാപിക്കുകയും ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

ഡെല്‍റ്റ പ്ലസ് വകഭേദം ഇന്ത്യയിലും ജീവനെടുക്കാന്‍ തുടങ്ങുന്നു, ആദ്യ മരണം ഇന്നലെ… - The Political Editor