• Home
  • kerala
  • പ്രശസ്ത കര്‍ണാടക സംഗീതജ്ഞ പാറശ്ശാല ബി. പൊന്നമ്മാള്‍ അന്തരിച്ചു

പ്രശസ്ത കര്‍ണാടക സംഗീതജ്ഞ പാറശ്ശാല ബി. പൊന്നമ്മാള്‍ അന്തരിച്ചു

പ്രശസ്ത കര്‍ണാടക സംഗീതജ്ഞ പാറശ്ശാല ബി. പൊന്നമ്മാള്‍ അന്തരിച്ചു. 97 വയസ്സായിരുന്നു. പദ്മശ്രീ ഉള്‍പ്പടെ നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും നേടിയിട്ടുള്ള പൊന്നമ്മാള്‍ 1924-ല്‍ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയിലാണ് ജനിച്ചത്. പൊന്നമ്മാളുടെ സംഗീതതപസ്യയില്‍ വിപ്ലവം കുറിച്ച ചില സംഭവങ്ങളും ഉണ്ടായി. സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ പ്രവേശനം നേടിയ ആദ്യത്തെ വനിതയായിരുന്നു പൊന്നമ്മാള്‍. നവരാത്രി സംഗീതോല്‍വത്തില്‍ സത്രീകള്‍ പാടുക എന്നത് അനുവദിക്കാതിരുന്ന കാലത്ത് ആദ്യമായി തിരുവനന്തപുരം നവരാത്രി മണ്ഡപത്തില്‍ 2006-ല്‍ പൊന്നമ്മാള്‍ പാടി. 300 വര്‍ഷമായുണ്ടായിരുന്ന കീഴ് വഴക്കമാണ് ഈ സംഗീതവിദുഷി അവസാനിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

പ്രശസ്ത കര്‍ണാടക സംഗീതജ്ഞ പാറശ്ശാല ബി. പൊന്നമ്മാള്‍ അന്തരിച്ചു - The Political Editor