• Home
  • kerala
  • വിസ്മയയുടെ പിതാവ് സി.പി.ഐ. ബ്രാഞ്ച് സെക്രട്ടറി, സഖാവിന്റെ മകളുടെ മരണം ഞെട്ടിക്കുന്നുവെന്ന് മന്ത്രി ചിഞ്ചുറാണി

വിസ്മയയുടെ പിതാവ് സി.പി.ഐ. ബ്രാഞ്ച് സെക്രട്ടറി, സഖാവിന്റെ മകളുടെ മരണം ഞെട്ടിക്കുന്നുവെന്ന് മന്ത്രി ചിഞ്ചുറാണി

സ്വന്തം പാര്‍ടിയുടെ പ്രാദേശിക നേതാവിന്റെ മകളുടെ ദുരന്തം തന്നെ ഞെട്ടിക്കുന്നുവെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. ഫെയ്‌സ് ബുക്കിലിട്ട കുറിപ്പിലായിരുന്നു മന്ത്രി ആശങ്ക പങ്കുവെച്ചത്. ഈ സംഭവം ഗൗരവത്തോടെ സമൂഹവും അന്വേഷണ ഏജന്‍സിയും എടുക്കണമെന്ന സന്ദേശം മന്ത്രി നല്‍കി. സി.പി.ഐ. കൈതോട് ബ്രാഞ്ച് സെക്രട്ടറിയാണ് ഇന്നലെ ശൂരനാട്ടെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍.

ഫെയ്‌സ്ബുക്ക് കുറിപ്പ് :

സിപിഐ കൈതോട് ബ്രാഞ്ച് സെക്രട്ടറി സഖാവ് ത്രിവിക്രമന്റെ മകൾ വിസ്മയയുടെ മരണം സത്യത്തിൽ ഞെട്ടിപ്പിക്കുന്നതാണ്. ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് വിസ്മയയെ കാണപ്പെട്ടത്. മരണത്തിലേക്ക് നയിച്ച കാരണങ്ങൾ തീർച്ചയായും വെളിച്ചത്തു വരണം. ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ സമൂഹം ജാഗ്രതയോടെ നിലകൊള്ളണം. നമ്മുടെ പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മളോരോരുത്തരുടെയും കടമയാണ്. വിസ്മയയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു..

വിസ്മയക്ക് ആദരാഞ്ജലികൾ

Leave a Reply

Your email address will not be published. Required fields are marked *

വിസ്മയയുടെ പിതാവ് സി.പി.ഐ. ബ്രാഞ്ച് സെക്രട്ടറി, സഖാവിന്റെ മകളുടെ മരണം ഞെട്ടിക്കുന്നുവെന്ന് മന്ത്രി ചിഞ്ചുറാണി - The Political Editor