• Home
  • kerala
  • കൊവിഡിനാല്‍ മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് ഇ.എസ്.ഐ. പ്രതിമാസ ധനം നല്‍കും, കുറഞ്ഞത് 1800 രൂപ

കൊവിഡിനാല്‍ മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് ഇ.എസ്.ഐ. പ്രതിമാസ ധനം നല്‍കും, കുറഞ്ഞത് 1800 രൂപ

കോവിഡ് ബാധിച്ച് മരണപ്പെടുന്ന തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ആനുകൂല്യവുമായി ഇ എസ് ഐ കോര്‍പ്പറേഷന്‍ ആശ്വാസ പദ്ധതി പ്രഖ്യാപിച്ചു . 1948 ലെ ഇ എസ് ഐ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിത കുടുംബങ്ങള്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

തൊഴിലാളിയുടെ വേതനത്തിന്‍റെ 90 ശതമാനം വരെയുള്ള തുക ആശ്രിത കുടുംബങ്ങള്‍ക്ക് നിശ്ചിത അനുപാതത്തില്‍ വിഭജിച്ച് എല്ലാ മാസവും അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് വിതരണം ചെയ്യുന്നതാണ് പദ്ധതി. ഇതു പ്രകാരം കുറഞ്ഞ ആനുകൂല്യം പ്രതിമാസം 1800 രൂപയായിരിക്കും. മരണപ്പെട്ട തൊഴിലാളിയുടെ ഭാര്യയ്ക്കോ ഭര്‍ത്താവിനോ വര്‍ഷത്തില്‍ 120 രൂപ അടച്ചാല്‍ ഇ എസ് ഐ ചികിത്സ ആനുകൂല്യം ലഭിക്കും. 2020 മാർച്ച് 24 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ രണ്ട് വര്‍ഷത്തേക്കാണ് പദ്ധതി നടപ്പാക്കുക.

Leave a Reply

Your email address will not be published. Required fields are marked *