• Home
  • kerala
  • സർജിക്കൽ സ്പിരിറ്റു കഴിച്ച 2 പേർ മരിച്ചു, 2 പേർപേർക്ക് ഗുരുതരം

സർജിക്കൽ സ്പിരിറ്റു കഴിച്ച 2 പേർ മരിച്ചു, 2 പേർപേർക്ക് ഗുരുതരം

സർജിക്കൽ സ്പിരിറ്റു കഴിച്ച 2 പേർ മരിച്ചു, 2 പേർ ഗുരുതരാവസ്ഥയിൽ. പത്തനാപുരം പട്ടാഴി വടക്കേക്കരയിലാണു സംഭവം. പത്തനാപുരം ചാലയംപുരത്ത കോവിഡ് ട്രീറ്റ്മെന്റ് സെന്ററിലെ സെക്യൂരിറ്റി ജീവനക്കാരൻ പ്രസാദ്, സുഹൃത്ത് മുരുകാനന്ദൻ എന്നിവരാണു മരിച്ചത്. മറ്റു സുഹൃത്തുക്കളായ രാജീവ്, ഗോപി എന്നിവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രസാദ് കൊണ്ടുവന്ന സർജിക്കൽ സ്പിരിറ്റ് ഇവർ 4 പേരും തിങ്കളാഴ്ച രാത്രിയാണു കഴിച്ചതെന്നു പറയുന്നു. ഇന്നലെ ഉച്ചയോടെ അസ്വസ്ഥത തോന്നിയ പ്രസാദിനെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിച്ചു. മുരുകാനന്ദൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ബുധനാഴ്ച രാവിലെ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

സർജിക്കൽ സ്പിരിറ്റു കഴിച്ച 2 പേർ മരിച്ചു, 2 പേർപേർക്ക് ഗുരുതരം - The Political Editor