കൊല്ലം ജില്ലയിലെ അഞ്ചലിലില്‍ യുവതിയെ അവരുടെ ഒപ്പം ലിവിങ് ടുഗെതർ ആയി താമസിച്ചിരുന്ന യുവാവ് തീ കൊളുത്തി കൊന്നു. സമൂഹ മാദ്ധ്യമത്തിലേക്ക് വീഡിയോ ചിത്രീകരിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൈപ്പള്ളിമുക്ക് സ്വദേശിനി ആതിരയാണ് കൊല്ലപ്പെട്ടത്. പ്രതി ഷാനവാസ് പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. തര്‍ക്കത്തിനിടെ പ്രകോപിതനായ ഷാനവാസ് ആതിരയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.ഗുരുതരമായി പൊള്ളലേറ്റ ആതിര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരിച്ചത്. ഷാനവാസാണ് തീ കൊളുത്തിയതെന്ന് ആതിര പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഷാനവാസിന്റെ ശരീരത്തില്‍ 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെങ്കിലും ആതിരയും ഷാനവാസും വര്‍ഷങ്ങളായി ഒരുമിച്ചാണ് താമസിക്കുന്നത്.













