• Home
  • latest news
  • റെംഡിസീവര്‍ ഉപയോഗം കുട്ടികളില്‍ അരുത്, അഞ്ചുവയസ്സിനു താഴെയുള്ളവരില്‍ മാസ്‌കും വേണ്ട : പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍

റെംഡിസീവര്‍ ഉപയോഗം കുട്ടികളില്‍ അരുത്, അഞ്ചുവയസ്സിനു താഴെയുള്ളവരില്‍ മാസ്‌കും വേണ്ട : പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍

കേന്ദ്ര ആരോഗ്യവകുപ്പ് ഡയറക്ടര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ 18 വയസ്സിനു താഴെ പ്രായമുള്ളവരില്‍ റെംഡിസീവര്‍ മരുന്നിന്റെ ഉപയോഗം പരമാവധി കുറയ്ക്കണം എന്ന് നിര്‍ദ്ദേശിക്കുന്നു. അത് ഒരു അടിയന്തിര ഉപയോഗത്തിനുള്ള മരുന്ന് മാത്രമാണ്. കുട്ടികളില്‍ അത് ഉപയോഗിക്കരുത്. സ്റ്റിറോയ്ഡ് മരുന്ന് ലക്ഷണമില്ലാത്ത രോഗികളില്‍ ഉപയോഗിക്കരുത്, പ്രത്യേകിച്ച് കുട്ടികളില്‍.–മാര്‍ഗനിര്‍ദ്ദേശം പറയുന്നു.
അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് മാസ്‌ക് ഉപയോഗിക്കേണ്ടതില്ല. 6-11 പ്രായത്തിലുള്ളവരില്‍ അവരുടെ ആരോഗ്യസ്ഥിതിക്കനുസരിച്ച് മാസ്‌ക് ഉപയോഗിക്കണം. 12 വയസ്സിനു മേലോട്ടുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം–ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>