• Home
  • latest news
  • യു.പി. കോണ്‍ഗ്രസിലെ ബ്രാഹ്മണ നേതാവ് ജതിന്‍പ്രസാദ ബി.ജെ.പി.യില്‍ ചേര്‍ന്നു

യു.പി. കോണ്‍ഗ്രസിലെ ബ്രാഹ്മണ നേതാവ് ജതിന്‍പ്രസാദ ബി.ജെ.പി.യില്‍ ചേര്‍ന്നു

മുന്‍ കേന്ദ്ര മന്ത്രിയും രാഹുല്‍ ഗാന്ധിയുടെ ഏറ്റവും അടുപ്പക്കാരനുമായിരുന്ന ജതിന്‍ പ്രസാദ ബി.ജെ.പി.യില്‍ ചേര്‍ന്നു. യു.പി. തിരിഞ്ഞെടുപ്പ് അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കവേ സംസ്ഥാനത്തെ കോണ്‍ഗ്രസിലെ ബ്രാഹ്മണസമുദായത്തിലെ പ്രമുഖ നേതാവാണ് ഇപ്പോള്‍ പാര്‍ടി വിട്ട് ബി.ജെ.പി. വിട്ടരിക്കുന്നത്.
ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇപ്പോള്‍ കഴിയാതായിരിക്കുന്നു എന്ന് പറഞ്ഞ ജതിന്‍ പ്രസാദ ബി.ജെ.പി.യാണ് ശരിയായ രാഷ്ട്രീയ പാര്‍ടിയെന്നും ദേശീയ പാര്‍ടിയെന്നും അഭിപ്രായപ്പെട്ടു. ബാക്കി പാര്‍ടികളെല്ലാം പ്രാദേശിക പാര്‍ടികളാണെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദിക്കു മാത്രമേ രാജ്യം നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ കഴിയൂ എന്നും ജതിന്‍ പ്രസാദ പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരു ഇടവേളയ്ക്കു ശേഷമാണ് വീണ്ടും കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പി.യിലേക്ക് നേതാക്കള്‍ പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>