സംസ്ഥാനത്ത് മെയ് എട്ടിന് നിര്‍ത്തിവെച്ച ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ നാളെ മുതല്‍ ആരംഭിക്കാന്‍ കെ.എസ്.ആര്‍.ടി.സി. തീരുമാനിച്ചു. സീറ്റില്‍ ഇരുന്നുള്ള യാത്ര മാത്രം അനുവദിക്കുന്നതിനാണ് തീരുമാനിച്ചത്. എന്നാല്‍ തീരുമാനത്തിനെതിരെ സംസ്ഥാന ആരോഗ്യ വകുപ്പ് രംഗത്തു വന്നു. കൊവിഡ് വ്യാപനത്തിന് വീണ്ടും കാരണമാകുന്ന തീരുമാനമാണ് എടുത്തതെന്ന് ആരോപിച്ച് വകുപ്പധികൃതര്‍ കെ.എസ്.ആര്‍.ടി.സി. എം.ഡി. ബിജു പ്രഭാകറിനും ഗതാഗതവകുപ്പു മന്ത്രി ആന്റണി രാജുവിനും പരാതി നല്‍കി.













