പാട്ടിലെ ശബ്ദോച്ചാരണശൈലി കേട്ടാല്‍ മലയാളിയല്ലെന്ന് തോന്നാത്ത, മലയാളിയുടെ പ്രിയപ്പെട്ട ഗായിക ശ്രേയ ഘോഷാലിന് ഇപ്പോള്‍ മനോഹരമായ ജീവിതഗാനത്തിന്റെ മധുര നിമിഷമാണ്. മെയ് 22-ന് ശ്രേയ അമ്മയായി. തന്റെ അരുമക്കുഞ്ഞിന് പേരിട്ട കാര്യം ശ്രേയ ഇപ്പോള്‍ സാമൂഹ്യമാധ്യമത്തിലൂടെ ആരാധകര്‍ക്ക് പങ്കുവെച്ചിരിക്കുന്നു. ദേവ്‌യാന്‍ എന്നാണ് കുഞ്ഞിന് പേര്. ശ്രേയയും ഭര്‍ത്താവ് ശൈലാദിത്യ മുഖോപാധ്യായയും കുഞ്ഞിനെയും ഓമനിച്ചു നില്‍ക്കുന്ന ചിത്രവും ശ്രേയ പങ്കുവെച്ചിട്ടുണ്ട്.
introducing Devyan Mukkhopadhyay ( ദേവയാന്‍ മുഖോപാധ്യായയെ പരിചയപ്പെടുത്തുകയാണ്) എന്ന തലക്കെട്ടോടെയാണ് ശ്രേയയുടെ കുറിപ്പ്. അവന്‍ മെയ് 22-ന് വന്നതോടെ ഞങ്ങളുടെ ജീവിതം അപ്പാടെ മാറി. മാതാപിതാക്കള്‍ക്കു മാത്രം അവരുടെ കുട്ടികളെക്കുറിച്ച് അനുഭവിക്കാനാവുന്ന ഒരു തരം പ്രണയ,വാല്‍സല്യമാണ് അവന്റെ ആദ്യ ദര്‍ശനം ഞങ്ങളിലുണര്‍ത്തിയത്. വിശുദ്ധമായ, നിയന്ത്രണാതീതമായ, അത്യധികമായ പ്രണയം.–ശ്രേയ ട്വിറ്ററില്‍ കുറിച്ചതിങ്ങനെ.













