• Home
  • latest news
  • കൊലക്കേസില്‍ അറസ്റ്റിലായ ഗുസ്തിതാരം സുശീല്‍കുമാറിനെ റെയില്‍വേ സസ്‌പെന്റ് ചെയ്തു

കൊലക്കേസില്‍ അറസ്റ്റിലായ ഗുസ്തിതാരം സുശീല്‍കുമാറിനെ റെയില്‍വേ സസ്‌പെന്റ് ചെയ്തു

കൊലക്കേസില്‍ പ്രതിയായി അറസ്റ്റിലായ ഗുസ്തി താരം സുശീല്‍കുമാറിനെ വടക്കന്‍ റെയില്‍വേ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. വടക്കന്‍ റെയില്‍വേയില്‍ സീനിയര്‍ കൊമേഴ്‌സ്യല്‍ മാനേജരാണ് 23 കാരനായ സുശീല്‍ കുമാര്‍. ഇദ്ദേഹത്തെ പഞ്ചാബില്‍ വെച്ച് ഡെല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത മെയ് 23-ന് തന്നെയാണ് സര്‍വ്വീസില്‍ നി്ന്നും സസ്‌പെന്‍ഷനും ഉണ്ടായിരിക്കുന്നത്. ഇനി ഒരുത്തരവുണ്ടാകുന്നതു വരെ സര്‍വ്വീസില്‍ ഇനി സുശീല്‍കുമാര്‍ ഉണ്ടാവില്ല.

ഒളിമ്പിക് മെഡല്‍ നേടിയതിനെത്തുടര്‍ന്ന് സുശീല്‍ കുമാറിനെ ഡെല്‍ഹി സര്‍ക്കാര്‍ ഛാത്രസാല്‍ സ്റ്റേഡിയത്തിന്റെ ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചിരുന്നു. ഈ സ്റ്റേഡിയത്തില്‍ വെച്ചാണ് ഇപ്പോള്‍ സുശീല്‍ കുമാര്‍ കൂട്ടുപ്രതിയായി മാറിയ കൊലപാതകം അരങ്ങേറിയത് എന്ന് പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>