കടുത്ത ചുമയെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മുൻ മന്ത്രി വി.എസ് സുനിൽ കുമാർ ആശുപത്രി വിട്ടു.രണ്ടാംവട്ടവും കൊവിഡ് ബാധിച്ചിരുന്ന അദ്ദേഹത്തിന് കൊവിഡ് നെഗറ്റീവായെങ്കിലും കൊവിഡാനന്തര ബുദ്ധിമുട്ടായി ശ്വാസംമുട്ടലും കടുത്ത ചുമയുമുണ്ടായി. തുടർന്ന് തിങ്കളാഴ്‌ച ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.













