• Home
  • kerala
  • മാതൃഭൂമിയിലെ മാധ്യമ പ്രവർത്തകന്റെ ഭാര്യ കോവിഡിന് കീഴടങ്ങി

മാതൃഭൂമിയിലെ മാധ്യമ പ്രവർത്തകന്റെ ഭാര്യ കോവിഡിന് കീഴടങ്ങി

മാതൃഭൂമി തൃശ്ശൂര്‍ ബ്യൂറോയിലെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ പൂഞ്ഞാര്‍ കല്ലേക്കുളം വയലില്‍ ഹോര്‍മിസ് ജോര്‍ജിന്റെ ഭാര്യ ജെസ്മി(38) അന്തരിച്ചു.കോവിഡ് ബാധിതയായി ത്യശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മകന്‍ : ക്രിസ്.ഒരു ദിവസം പ്രായമുള്ള മകളുമുണ്ട്.

എട്ടു മാസം ഗർഭിണി ആയിരുന്ന ജെസ്മിക്കൊപ്പം ഭർത്താവ് ഹോർമിസും മകനും കോവിഡ് പോസിറ്റീവ് ആയിരുന്നു. നില ഗുരുതരം ആയതിനാൽ കുഞ്ഞിനെ കഴിഞ്ഞ ദിവസം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിരുന്നു .

പാലാ കൊഴുവനാല്‍ പറമ്പകത്ത് ആന്റണിയുടെയും ലാലിയുടെയും മകളാണ് . സഹോദരങ്ങള്‍: ലിസ്മി (മനോരമ ആരോഗ്യം, കോട്ടയം) ,ആന്റോ

Leave a Reply

Your email address will not be published. Required fields are marked *

മാതൃഭൂമിയിലെ മാധ്യമ പ്രവർത്തകന്റെ ഭാര്യ കോവിഡിന് കീഴടങ്ങി - The Political Editor