• Home
  • kerala
  • എ.കെ.ജി.സെന്ററിലെ കേക്ക് മുറിക്കല്‍ ലോക്ഡൗണ്‍ ചട്ടലംഘനമാണ്, തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് ഡി.ജി.പി.ക്ക് പരാതി നല്‍കി

എ.കെ.ജി.സെന്ററിലെ കേക്ക് മുറിക്കല്‍ ലോക്ഡൗണ്‍ ചട്ടലംഘനമാണ്, തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് ഡി.ജി.പി.ക്ക് പരാതി നല്‍കി

ഇടതുമുന്നണി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഘടക കക്ഷി നേതാക്കൾ കേക്ക് മുറിച്ച് ആഘോഷം നടത്തിയതിനെതിരെ കോൺഗ്രസ് പരാതി നൽകി. തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡന്റ് എം. മുനീറാണ് ഡി.ജി.പിക്ക് ഇതു സംബന്ധിച്ച് പരാതി നൽകിയത്. എ.കെ.ജി സെന്ററിൽ ഇന്ന് നടന്ന ഇടതുമുന്നണി യോഗത്തിലായിരുന്നു ആഘോഷം.. ജില്ലാ കളക്ടർ പുറത്തിറക്കിയ ട്രിപ്പിൾ ലോക്ഡൗൺ മാർഗ്ഗ നിർദ്ദേശങ്ങളുടെ ലംഘനമാണ് നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. നേതാക്കളുടെ കൂട്ടം കൂടൽ അനാവശ്യമായി പുറത്തിറങ്ങരുതെന്ന നിർദ്ദേശങ്ങളുടെ ലംഘനമാണെന്ന് പരാതിയിൽ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഘടകക്ഷി നേതാക്കൾക്ക് കേക്ക് മുറിച്ച് നൽകി വിജയം ആഘോഷിക്കുന്ന ചിത്രം ഇന്ന് ഏറെ ചർച്ചയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>