• Home
  • latest news
  • മമത ബാനര്‍ജിയുടെ അനുജന്‍ കൊവിഡ് ബാധിച്ച് മരിച്ചു… ഡെല്‍ഹിയില്‍ കൊവിഡ് കുത്തനെ കുറയുന്നു… രാജ്യത്തെ രോഗനിരക്കും കുറയുന്നു…

മമത ബാനര്‍ജിയുടെ അനുജന്‍ കൊവിഡ് ബാധിച്ച് മരിച്ചു… ഡെല്‍ഹിയില്‍ കൊവിഡ് കുത്തനെ കുറയുന്നു… രാജ്യത്തെ രോഗനിരക്കും കുറയുന്നു…

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഇളയ സഹോദരന്‍ അഷിം ബാനര്‍ജി കൊവിഡ് ബാധിച്ച് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ഇന്ന് അന്തരിച്ചു. അദ്ദേഹം ഇവിടെ ചികില്‍സയിലായിരുന്നു.

ആശ്വാസകരമായ രണ്ട് വാര്‍ത്തകളില്‍ ഒന്ന് രാജ്യത്ത് കൊവിഡ് രോഗനിരക്കില്‍ കുറവ് വന്നുകൊണ്ടിരിക്കുന്നു എന്നതാണ്. 3.26 ലക്ഷം രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനകം റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടുമുന്‍ ദിവസം ഇത് 3.43 ലക്ഷത്തില്‍പ്പരം ആയിരുന്നു.

രാജ്യ തലസ്ഥാനമായ ഡെല്‍ഹിയിലെ രോഗനിരക്ക് കുത്തനെ കുറയുന്ന ആശ്വാസവാര്‍ത്ത പുറത്തു വന്നിരിക്കുന്നു. 24 മണിക്കൂറിനകം ആകെ വന്നത് 6,500 രോഗികള്‍ മാത്രം. രാജ്യത്ത് ഏറ്റവും അധികം രോഗികളുണ്ടായിരുന്ന അവസ്ഥയില്‍ നിന്നാണ് ഈ മാറ്റം. കഴിഞ്ഞ മാസം 28,000 പുതിയ രോഗികള്‍ ഒറ്റ ദിവസം ഉണ്ടായിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും 11 ശതമാനത്തിലേക്ക് താഴ്ന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

മമത ബാനര്‍ജിയുടെ അനുജന്‍ കൊവിഡ് ബാധിച്ച് മരിച്ചു… ഡെല്‍ഹിയില്‍ കൊവിഡ് കുത്തനെ കുറയുന്നു… രാജ്യത്തെ രോഗനിരക്കും കുറയുന്നു… - The Political Editor