• Home
  • kerala
  • നടന്‍ പി.സി.ജോര്‍ജ്ജ് അന്തരിച്ചു

നടന്‍ പി.സി.ജോര്‍ജ്ജ് അന്തരിച്ചു

വില്ലന്‍ റോളുകളില്‍ ഒട്ടേറെ സിനിമകളില്‍ നിറഞ്ഞു നിന്ന നടന്‍ പി.സി.ജോര്‍ജ്ജ് ഇന്ന് അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയി ചികില്‍സയിലായിരുന്നു. ആശുപത്രിയിലായിരുന്നു അന്ത്യം. തൃശൂര്‍ കൊരട്ടി സ്വദേശിയാണ്. സംസ്കാരം ‌ശനിയാഴ്ച കറുകുറ്റി സെന്റ് ജോസഫ് ബത്‌ലഹേം പള്ളിയില്‍.

പൊലീസിലിരിക്കെ ‘അംബ, അംബിക, അംബാലിക’ എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ച ജോര്‍ജ് സ്പെഷല്‍ ബ്രാഞ്ച് എസ്പി ആയാണ് വിരമിച്ചത്. അഥര്‍വ്വം, ഇന്നലെ, ചാണക്യന്‍, ഒരു അഭിഭാഷകന്റെ കേസ് ഡയറി, കല്യണ്‍ജി ആനന്ദ്ജി, ഉത്തമന്‍ എന്നിവയുള്‍പ്പെടെ 68 മലയാള സിനിമകളില്‍ വേഷമിട്ടു. ഭാര്യ; കൊച്ചു മേരി, മക്കള്‍: കനകാംബലി, കാഞ്ചന, സാബന്‍ റിജോ

Leave a Reply

Your email address will not be published. Required fields are marked *

നടന്‍ പി.സി.ജോര്‍ജ്ജ് അന്തരിച്ചു - The Political Editor