അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ നേരിട്ട ദയനീയമായ പരാജയത്തിനുശേഷം, നിര്‍ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം നാളെ ഡെല്‍ഹിയില്‍ ചേരും. തിരഞ്ഞെടുപ്പു പരാജയവും കൊവിഡ് പ്രതിരോധത്തിലെ പാളിച്ചകള്‍ സംബന്ധിച്ച് കോണ്‍ഗ്രസ് ഉയര്‍ത്തിയ പ്രതിഷേധവും സംബന്ധിച്ച ചര്‍ച്ചകള്‍ യോഗത്തിലുണ്ടാവുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സൂചിപ്പിക്കുന്നു. അഞ്ച് സംസ്ഥാനങ്ങളില്‍ ഭരണമുണ്ടായിരുന്ന പോണ്ടിച്ചേരിയില്‍ അത് നഷ്ടപ്പെട്ടു. കേരളത്തിലും ആസ്സാമിലും പ്രതീക്ഷയുണ്ടായിരുന്നെങ്കിിലും കിട്ടിയില്ല. ബംഗാളില്‍ കഴിഞ്ഞ തവണ 40 സീറ്റ് ജയിച്ച കോണ്‍ഗ്രസിന് ഇത്തവണ ഇടതുപക്ഷവുമായി ചേര്‍ന്ന് മല്‍സരിച്ചിട്ടും ഒരു സീറ്റ് പോലും കിട്ടിയില്ല. തമിഴ്‌നാട്ടില്‍ മാത്രമാണ് ഡി.എം.കെ. സഖ്യത്തിനൊപ്പം നിന്ന് വിജയിക്കുന്ന മുന്നണിയുടെ ഭാഗമാകാന്‍ കഴിഞ്ഞത്. പാര്‍ടിയിലെ ജി-23 എന്നറിയപ്പെടുന്ന വിമത നേതാക്കള്‍ പാര്‍ടിയുടെ തകര്‍ച്ചയെക്കെതിരെ വീണ്ടും രൂക്ഷമായ പ്രതികരണവുമായി രംഗത്ത് വന്നരിക്കയാണ്. ഈ സാഹചര്യത്തിലാണ് നാളെത്തെ യോഗം നിര്‍ണായകമാകുന്നത്.













