• Home
  • kerala
  • ദീപ പ്രഭയില്‍ ഇടതുമുന്നണി ‘വിജയദിവസം’
Image

ദീപ പ്രഭയില്‍ ഇടതുമുന്നണി ‘വിജയദിവസം’

സംസ്ഥാനത്തുടനീളം വീടുകളില്‍ ദീപാലങ്കാരം ഒരുക്കിയും പൂത്തിരിയും പടക്കവും പൊട്ടിച്ചും അവര്‍ അകമഴിഞ്ഞ ആഹ്‌ളാദം പങ്കുവെച്ചു….അകത്തിരിക്കാന്‍ നിര്‍ബന്ധിതമായ മഹാമാരിക്കാലയളവിലും അകത്തു നുരഞ്ഞ ആമോദം ആരവങ്ങളും ആര്‍പ്പു വിളികളുമില്ലാതെ അവര്‍ പങ്കു വെച്ചു. കേരളത്തില്‍ ഇടതുപക്ഷത്തിന് തുടര്‍ഭരണം ലഭിച്ചതിന്റെ ആഹ്‌ളാദം പങ്കിടാന്‍ ഇടതുമുന്നണി സംസ്ഥാന നേതൃത്വത്തിന്റെ ആഹ്വാനമനുസരിച്ച് വെള്ളിയാഴ്ച ഇടതനുഭാവികളും നേതാക്കളും അവരുടെ വീടുകളെ പ്രാഭമാനമാക്കി. ചെരാതുകളും മെഴുകുതിരികളും പല ആകൃതിയിലുള്ള രൂപങ്ങളായി നിന്നു ജ്വലിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങി പ്രമുഖ നേതാക്കളും തിരഞ്ഞെടുക്കപ്പെട്ട നിയുക്ത ജനപ്രതിനിധികളും ലക്ഷക്കണക്കിന് പ്രവര്‍ത്തകരും വീടുകളില്‍ ദീപാലങ്കാരമൊരുക്കി സംസ്ഥാനത്തുടനീളം ഉള്ളിലെ സന്തോഷം പ്രകടിപ്പിച്ചു.

കോടിയേരി ബാലകൃഷ്ണന്‍

Leave a Reply

Your email address will not be published. Required fields are marked *

ദീപ പ്രഭയില്‍ ഇടതുമുന്നണി 'വിജയദിവസം' - The Political Editor