• Home
  • latest news
  • മുന്‍ കേന്ദ്രമന്ത്രി അജിത് സിങ് കൊവിഡ് ബാധിച്ച് മരിച്ചു

മുന്‍ കേന്ദ്രമന്ത്രി അജിത് സിങ് കൊവിഡ് ബാധിച്ച് മരിച്ചു

രാഷ്ട്രീയ ലോക് ദള്‍ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ അജിത് സിങ് കൊവിഡ് ബാധിതനായി അന്തരിച്ചതായി മകന്‍ ജയന്ത് സിങ് അറിയിച്ചു. ഇദ്ദേഹത്തിന് 82 വയസ്സുണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ പ്രമുഖ രാഷ്ട്രീയ നേതാവായിരുന്ന ചൗധരി ചരണ്‍സിങിന്റെ മകനാണ് അജിത്. പടിഞ്ഞാറന്‍ യു.പി.യിലെ ജാട്ട് സമുദായക്കാര്‍ക്കിയിലായിരുന്നു വന്‍ സ്വാധീനം. ഏഴു തവണ ഭാഗ്പത് മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗം ആയിരുന്നു. ജനതാദള്‍ നേതാവായിരുന്ന ശേഷം 1996-ലാണ് ആര്‍.എല്‍.ഡി. രൂപീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *