ജഡ്ജി ഹണി എം. വർഗീസിന് സിപിഎം ബന്ധമുണ്ടെന്ന ഹൈക്കോടതി പരാമർശം സുപ്രീം കോടതി സ്റ്റേ ചെയ്തു

കിഴക്കമ്പലം ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലക്കേസ് പ്രതികളുടെ പാർട്ടിയുമായി ജഡ്ജി ഹണി എം. വർഗീസിന് ബന്ധമുണ്ടെന്ന ഹൈക്കോടതി ഉത്തരവിലെ പരാമർശം സുപ്രീം കോടതി സ്റ്റേ ചെയ്തു. ജഡ്ജി ഹണി എം. വർഗീസ് നൽകിയ ഹർജിയിൽ ജസ്റ്റിസുമാരായ വിനീത് ശരൺ, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി വിധിയിലെ പരാമർശങ്ങൾ സ്റ്റേ ചെയ്തത്. പ്രതികളുടെ ജാമ്യാപ...

യുദ്ധം നിർത്താൻ പുടിനോട് പറയാൻ എനിക്ക് കഴിയുമോ ?? സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ചോദ്യം

റഷ്യയും ഉക്രെയിനും തമ്മിലുള്ള സംഘർഷത്തിൽ സുപ്രീം കോടതിക്ക് ഇടപെടാൻ കഴിയുമോയെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ. യുക്രെയിനിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. 'കോടതി എന്ത് ചെയ്യും? യുദ്ധം അവസാനിപ്പിക്കാൻ എനിക്ക് റഷ്യൻ പ്രസിഡന്റിന് നിർദേശം ...

നടിയെ ആക്രമിച്ച കേസ് : വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന് വിചാരണക്കോടതിയും…

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂർത്തിയാക്കാൻ ആറുമാസം കൂടി സമയം വിചാരണക്കോടതിയും ആവശ്യപ്പെട്ടു. പ്രോസിക്യൂഷൻ നേരത്തെ തന്നെ ഈ ആവശ്യം ഉന്നയിച്ചിരുന്നു. കേസിൽ കക്ഷി ചേർന്ന, ആക്രമിക്കപ്പെട്ട നടിയും തുടരന്വേഷണത്തിനും വിചാരണയ്ക്കും കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ വിചാരണക്കോടതി തന്നെ ഇതേ ആവശ്യം മുന്നോട്ട് വെച്ചിരിക്കുകയാണ്. ജഡ്‌ജി ഹണി എം. ...

സിഎഎ വിരുദ്ധ സമരം ചെയ്തവരുടെ സ്വത്ത് കണ്ടുകെട്ടില്ല..നോട്ടീസുകള്‍ പിന്‍വലിച്ചെന്ന് യുപി സര്‍ക്കാര്‍ : നടപടി സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനത്തെ തുടര്‍ന്ന്…

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ യുപി സര്‍ക്കാര്‍ അയച്ച 274 നോട്ടീസുകളും പിന്‍വലിച്ചതായി സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയെ അറിയിച്ചു.ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും ജസ്റ്റിസ് സൂര്യകാന്തും ഉൾപ്പെട്ട ബെഞ്ചിനെയാണ് യുപി സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്. പിരിച്ചെടുത്ത മുഴുവൻ തുകയും സമരം ചെയ്‌തവർക്ക് തിരിച്ച്‌ നൽകാനും ...

പൗരത്വ ഭേദഗതിക്കെതിരെ സമരം ചെയ്തവരുടെ സ്വത്ത്‌ കണ്ടുകെട്ടാൻ യുപി സർക്കാർ തീരുമാനം :രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

പൗരത്വ ഭേദഗതി നിയമത്തിന് എതിരായി സമരം ചെയ്തവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള യുപി സര്‍ക്കാര്‍ വിധിക്കെതിരേ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. സ്വത്ത് കണ്ടുകെട്ടുന്ന നടപടികള്‍ സര്‍ക്കാര്‍ പിന്‍വലിച്ചില്ലെങ്കില്‍ കോടതി ഇടപെട്ട് റദ്ദാക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പു നല്‍കി. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് യുപി സര്‍ക്കാരിന്റെ നടപട...

ഹിജാബ്‌ വിധി: അടിയന്തിരമായി വാദം കേള്‍ക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു…ഇത് ഡൽഹിയിലേക്ക് കൊണ്ടുവരുന്നത് ഉചിതമാണോ … തക്ക സമയത്ത് മാത്രമേ ഞങ്ങൾ ഇടപെടൂ–ചീഫ് ജസ്റ്റിസ്

കർണാടകത്തിലെ സ്‌കൂളുകളിലും കോളേജുകളിലും ഹിജാബും മറ്റ് മതപരമായ വസ്ത്രങ്ങളും നിരോധിച്ച കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരായ അപ്പീലുകൾ അടിയന്തരമായി കേൾക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഉചിതമായ സമയത്ത് മാത്രമേ സുപ്രീം കോടതി ഇടപെടൂ എന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ പറഞ്ഞു. “ഞാൻ ഒന്നും പറയാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല. ദേശീയ തലത്തിലുള്ള ഒരു വിഷ...

ഹിജാബ് വിഷയം ഭരണഘടനാ ബെഞ്ച് കേൾക്കണമെന്ന് കപിൽ സിബൽ സുപ്രീം കോടതിയിൽ …കർണാടകത്തിലെ തീരുമാനം വരട്ടെ എന്ന് ചീഫ് ജസ്റ്റിസ്

ഹിജാബ് തർക്കം വ്യാഴാഴ്ച സുപ്രീം കോടതിയിലുമെത്തി. കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബൽ ആണ് ഇത് കോടതിയുടെ ശ്രദ്ധയിൽ കൊണ്ട് വന്നത്. ഈ കേസ് കർണാടക ഹൈക്കോടതിയിൽ നിന്ന് മാറ്റി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിനോട് വാദം കേൾക്കണമെന്ന് സിബൽ ആവശ്യപ്പെട്ടു. കപിൽ സിബൽ ആദ്യം കർണാടക ഹൈക്കോടതിയിൽ നടക്കുന്ന വാദം കേൾക്കലിന്റെ തീരുമാനം വരട്ടെ. അതിന് ശേഷം പ...

ഗേറ്റ് പരീക്ഷ മാറ്റി വെക്കില്ല ;സുപ്രീം കോടതി

ഈ മാസം അഞ്ചിന് നടക്കേണ്ട ഗ്രാജുവേറ്റ് ആപ്റ്റിട്യൂഡ് ടെസ്റ്റ്‌ ഇൻ എഞ്ചിനീയറിംഗ് (ഗേറ്റ്) പരീക്ഷ മാറ്റി വെക്കില്ലെന്ന് സുപ്രീം കോടതി അറിയിച്ചു.പരീക്ഷക്ക് തയാറെടുത്തു നിൽക്കുന്ന കുട്ടികളുടെ ഭാവിയിൽ ഉൽകണ്ഠ പ്രകടിപ്പിച്ചാണ് മൂന്നംഗ ബെഞ്ച് പരീക്ഷയ്ക്ക് 48 മണിക്കൂർ മാത്രം ശേഷിക്കെ പരീക്ഷ നീട്ടിവെക്കേണ്ടെന്ന് വിധിച്ചത്. രാജ്യത്തുടനീളം 9 ലക്ഷം വിദ്യാ...

തെരുവിൽ അലയുന്ന ബാല്യങ്ങളോട് സംസ്ഥാനങ്ങൾക്ക് വിമുഖത; ഉടനടി കണക്കെടുക്കണമെന്ന് നിശിതമായി വിമർശിച്ച് സുപ്രീം കോടതി

തെരുവിൽ അലയുന്ന കുട്ടികളെ തേടിപ്പിടിച്ചു പുനരധിവസിപ്പിക്കുന്നതിൽ സംസ്ഥാനങ്ങൾ വരുത്തുന്ന കാലതാമസത്തിൽ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. എല്ലാ സംസ്ഥാങ്ങളിലെ തെരുവുകളിലും ഇത്തരം കുട്ടികളെ കാണാം. എന്നാൽ ഈ കുട്ടികളുടെ കൃത്യമായ കണക്കുകൾ പോലും പല സംസ്ഥാനങ്ങൾക്കുമില്ല. സംസ്ഥാനങ്ങളുടെ ഈ വിമുഖതയെ ആണ് സുപ്രീം കോടതി വിമർശിച്ചത്. ഓരോ ജില്ലയിലും രൂ...

കോവിഡ് മൂലം രാജ്യത്ത് ഒന്നര ലക്ഷത്തോളം കുട്ടികൾക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടതായി ദേശീയ ബാലാവകാശ കമ്മീഷൻ

കോവിഡ് മൂലം രാജ്യത്ത് ഒരു ലക്ഷത്തി 47,492 കുട്ടികൾക്ക് സ്വന്തം അച്ഛനമ്മമാരെയോ ഇരുവരില്‍ ഒരാളെയോ നഷ്ടപ്പെട്ടതായി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചു. ഇതിൽ 76,508 ആൺകുട്ടികളും 70,980 പെൺകുട്ടികളും 4 ട്രാൻസ്‌ജെൻഡർ കുട്ടികളും ഉൾപ്പെടുന്നു. ജനുവരി 11 വരെയുള്ള കണക്കുകൾ പ്രകാരം 2020 ഏപ്രിൽ മുതൽ രാജ്യത്ത് 10,094 കുട്ടികൾ അനാഥരായെന്...