എന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടയാളാണ് കെ.സുധാകരന്‍, മോഹം കൊണ്ടൊന്നും വിജയനെ വീഴ്ത്താന്‍ കഴിയില്ല–ഗുരുതര ആരോപണവുമായി പിണറായി

പിണറായി വിജയനെ ബ്രണ്ണന്‍ കോളേജിലെ പഠനകാലത്ത് താന്‍ ചവിട്ടി വീഴ്ത്തിയെന്ന് ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ കെ.സുധാകരൻ നടത്തിയ വെളിപ്പെടുത്തലിനെതിരെ കനത്ത പ്രത്യാരോപണവും പരിഹാസവുമായി പിണറായി വിജയന്‍ ഇന്ന് രംഗത്തു വന്നു.സുധാകരന്റേത് വസ്തുതാ വിരുദ്ധമായ ആരോപണമാണ്. തന്നെ ചവിട്ടി വീഴ്ത്തണമെന്നും മറ്റുമുള്ള വ്യാമോഹങ്ങളൊക്കെ സുധാകരനുണ്ടായിട്ടുണ്ടാകും....

കൊവിഡിനാല്‍ മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് ഇ.എസ്.ഐ. പ്രതിമാസ ധനം നല്‍കും, കുറഞ്ഞത് 1800 രൂപ

കോവിഡ് ബാധിച്ച് മരണപ്പെടുന്ന തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ആനുകൂല്യവുമായി ഇ എസ് ഐ കോര്‍പ്പറേഷന്‍ ആശ്വാസ പദ്ധതി പ്രഖ്യാപിച്ചു . 1948 ലെ ഇ എസ് ഐ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിത കുടുംബങ്ങള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. തൊഴിലാളിയുടെ വേതനത്തിന്‍റെ 90 ശതമാനം വരെയുള്ള തുക ആശ്രിത കുടുംബങ്ങള്‍ക്ക് നിശ്ചിത അനുപാതത്തില്‍ വിഭജിച...

ഓണ്‍ലൈന്‍ ക്ലാസില്‍ പ്രവേശനം നിഷേധിച്ചാല്‍ വിദ്യാലയത്തിനെതിരെ നടപടി

സ്‌കൂള്‍ ഫീസ് അടച്ചില്ല എന്ന കാരണത്താല്‍ ഓണ്‍ലൈന്‍ ക്ലാസില്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാതിരുന്നാല്‍ അത്തരം വിദ്യാലയങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവിദ്യാഭ്യാസ വകുപ്പിന് ഈ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.കൊവിഡ് കാലത്ത് വരുമാനമില്ലാത്തതിനാല്‍ ഒട്ടേറെ സ്വകാര്യവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്...

കൊവിഡ് ബാധ: പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍ അന്തരിച്ചു

കവിയും ചലച്ചിത്രഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍ അന്തരിച്ചു. കൊവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അല്പം മുന്‍പായിരുന്നു മരണം സ്ഥിരീകരിച്ചത്. ഗുരുപൗർണ്ണമി എന്ന കാവ്യ സമാഹാരത്തിനു 2018 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2010-ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാര...

ബാറുകളില്‍ മദ്യത്തിന് ബിവറേജിലേതിനേക്കാൾ 15 % വില വര്‍ധിപ്പിച്ചു

ബാറുകളില്‍ നിന്നും മദ്യം വാങ്ങുമ്പോള്‍ ഇനി ബിവറേജസ് ഔട്ട്‌ലറ്റുകളിലെതിനേക്കാള്‍ 15 ശതമാനം അധികവില നല്‍കണം. ഇതുവരെ ബാറുകളിലെയും വില്‍പനവില ബിവറേജസിലെത് തന്നെയായിരുന്നു. ബെവ്കോ ഔട്ട്ലെറ്റുകളിലും ബാറുകളിലും ഇനി മുതൽ രണ്ട് നിരക്കിലായിരിക്കും മദ്യവിൽപ്പന. ലോക്ഡൗൺ കാലത്ത് ബെവ്കോ ഔട്ട്ലെറ്റുകൾ അടഞ്ഞു കിടന്നത് മൂലമുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കാനാ...

ആരാധനാലയങ്ങൾ തുറക്കാനായിട്ടില്ലെന്ന് ദേവസ്വം മന്ത്രി

സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാനായിട്ടില്ലെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ. കോവിഡ് വ്യാപനത്തോത് കുറയുന്ന മുറയ്ക്ക് മാത്രമേ അക്കാര്യങ്ങൾ ആലോചിക്കൂ. എപ്പോൾ തുറക്കാമെന്ന് പറയാനാകില്ലെന്നും ഭക്തരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും മന്ത്രി വ്യക്തമാക്കി. മുസ്‌ലിം സംഘടനാ പ്രതിനിധികളുടെ നേതൃത്വത്തിൽ സൂചനാ സമരം മദ്യശാലകൾ തുറന്നാലും ആരാധനാലയങ്ങൾ ത...

കുവൈത്ത് അംഗീകരിച്ച വാക്‌സിന്‍ സ്വീകരിച്ച വിദേശികള്‍ക്ക് വിലക്ക് പിന്‍വലിക്കുന്നു

കുവൈത്ത് അംഗീകരിച്ച വാക്‌സിന്‍ സ്വീകരിച്ച വിദേശികള്‍ക്ക് ആ രാജ്യത്തേക്കുള്ള പ്രവേശന വിലക്ക് പിന്‍വലിക്കാന്‍ തീരുമാനം.താമസ വിസയുള്ള വിദേശികള്‍ക്ക് ആഗസ്റ്റ് ഒന്നു മുതലാണ് പ്രവേശന അനുമതി. ഇന്ത്യയില്‍ നല്‍കുന്ന ആസ്ട്രസെനക വാക്‌സിന്‍(കൊവിഷീല്‍ഡ്) സ്വീകരിച്ചവര്‍ക്ക് ഇതോടെ വിലക്കുണ്ടാവില്ല. ഫൈസര്‍, ആസ്ട്രസെനക, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയ...

നന്ദിഗ്രാമിലെ തോൽവി ; മമത കൊല്‍ക്കത്ത ഹൈക്കോടതിയിൽ ഹർജി നൽകി

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യാഴാഴ്ച കൊല്‍ക്കത്ത ഹൈക്കോടതിയില്‍ തിരഞ്ഞെടുപ്പു കേസ് ഫയല്‍ ചെയ്തു. നന്ദിഗ്രാമില്‍ താന്‍ സുവേന്ദു അധികാരിയോട് തോറ്റതിനെ ചോദ്യം ചെയ്താണ് ഹര്‍ജി. ഇന്ന് മമതയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കും.വളരെ നേരിയ ഭൂരിപക്ഷത്തിനാണ് സുവേന്ദു ജയിച്ചത്. വോട്ടെണ്ണല്‍ പുരോഗമിക്കവേ ഒരു ഘട്ടത്തില്‍ ചില വാര്‍ത്താ ചാനലുകള്‍ മമത ജയി...

കൊവിഡിനെതിരെ ഗുളിക ഈ വര്‍ഷാവസാനത്തോടെ, അമേരിക്ക പുതിയ ഗവേഷണത്തില്‍

അഞ്ച് വാക്‌സിനുകള്‍ നിര്‍മിച്ച് കൊവിഡ് പ്രതിരോധത്തില്‍ ലോകത്തില്‍ ഒന്നാമനായ അമേരിക്ക വീണ്ടും ഒരു പുതിയ മാറ്റത്തിനായി ഗവേഷണത്തിലാണ്- ഈ വര്‍ഷാവസാനത്തോടെ അതിന്റെ ഫലം പുറത്തു വരുമെന്നാണ് യു.എസ്. അധികൃതരുടെ ശുഭ പ്രതീക്ഷ. കൊവിഡ് പ്രതിരോധ മരുന്ന് കുത്തിവെപ്പൊഴിവാക്കി, രോഗം വന്നാല്‍ മാറ്റാനായി ആന്റി വൈറല്‍ ഗുളിക വികസിപ്പിക്കാനുള്ള പ്രവര്‍ത്തനം അമേരിക്ക...

കോടതിക്കു മുന്നില്‍ ഡെല്‍ഹി പോലീസ് മുട്ടുമടക്കി, വിദ്യാര്‍ഥികളെ വിട്ടയച്ചു

ജാമ്യം നല്‍കിയിട്ടും സാങ്കേതിക ന്യായങ്ങള്‍ പറഞ്ഞ് ഡെല്‍ഹി പോലീസ് വിട്ടയക്കാന്‍ തയ്യാറാവാതിരുന്ന മൂന്ന് വിദ്യാര്‍ഥികളെയും ഇന്ന് കോടതി വാറന്റ് പുറപ്പെടുവിച്ച് അന്ത്യശാസനം നല്‍കിയതോടെ ക്ഷണത്തില്‍ വിട്ടയച്ചു. 2020-ലെ ഡെല്‍ഹി കലാപവുമായി ബന്ധപ്പെടുത്തി ജയിലിലിട്ട ജാമിയമിലിയ സര്‍വ്വകലാശാലാ വിദ്യാര്‍ഥികളും ആക്ടീവിസ്റ്റുകളുമായ നടാഷ നര്‍വാള്‍, ദേവാംഗന കല...