Categories
kerala

ഓണ്‍ലൈന്‍ ക്ലാസില്‍ പ്രവേശനം നിഷേധിച്ചാല്‍ വിദ്യാലയത്തിനെതിരെ നടപടി

സ്‌കൂള്‍ ഫീസ് അടച്ചില്ല എന്ന കാരണത്താല്‍ ഓണ്‍ലൈന്‍ ക്ലാസില്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാതിരുന്നാല്‍ അത്തരം വിദ്യാലയങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവിദ്യാഭ്യാസ വകുപ്പിന് ഈ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കൊവിഡ് കാലത്ത് വരുമാനമില്ലാത്തതിനാല്‍ ഒട്ടേറെ സ്വകാര്യവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഈ വര്‍ഷത്തെ ഫീസ് മുന്‍കൂറായി അടയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. ഫീസ് അടച്ചില്ലെങ്കില്‍ പുതിയ ക്ലാസിലേക്ക് പ്രവേശനവും സ്‌കൂളുകള്‍ നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനുള്ള അനുവാദവും നിഷേധിക്കുന്നതായി പരാതികള്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും ഉയര്‍ന്നിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് സര്‍ക്കാരിന്റെ ഇടപെടല്‍.

Spread the love
English Summary: online class denial --strict action against schools

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick