ഗണപതി വിഷയം : തെരുവില്‍ ഇനിയും പ്രതിഷേധിക്കാനില്ലെന്നും വര്‍ഗീയതയ്ക്ക് മുതലെടുപ്പിനില്ലെന്നും കോടതിയില്‍ പോകുമെന്നും എന്‍.എസ്.എസ്.

ഗണപതി ദൈവ വിഷയത്തിൽ തെരുവില്‍ ഇനിയും പ്രതിഷേധിക്കാനില്ലെന്നും വര്‍ഗീയതയ്ക്ക് മുതലെടുപ്പിനില്ലെന്നും കോടതിയില്‍ പോകുമെന്നും എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ തീരുമാനം. വാര്‍ത്താ സമ്മേളനം ഒന്നുമുണ്ടായില്ല. ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയായ കെ.ബി.ഗണേഷ്‌കുമാര്‍ എം.എല്‍.എ. മാധ്യമങ്ങള്‍ക്ക് യോഗതീരുമാനത്തിന്റെ ഉള്ളടക്കം നല്‍കുകയാണ് ചെയ്തത്. വിഷ...

രാഹുൽ ഗാന്ധിയുടെ അയോഗ്യത റദ്ദാക്കി; എംപി സ്ഥാനം തിരിച്ചു കിട്ടും

രാഹുൽ ഗാന്ധിക്ക് ആശ്വാസമായി സുപ്രിംകോടതി വിധി. എം.പി സ്ഥാനത്തിൻ്റെ അയോഗ്യത നീക്കിക്കൊണ്ടാണ് സുപ്രീം കോടതി വിധി വന്നത്. അപകീര്‍ത്തി കേസില്‍ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ ഹർജിയിലാണ് സുപ്രീംകോടതിയുടെ അനുകൂലവിധി. കുറ്റക്കാരനാണെന്ന സൂറത്ത് കോടതി വിധിയും സുപ്രിംകോടതി സ്റ്റേ ചെയ്തു. ഇതോടെ രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം നിലനിൽക...

പ്രതികളെ പിടികൂടാൻ കൊച്ചിയിലെത്തിയ നാല് കർണാടക പോലീസുകാരെ കേരളാ പോലീസ് കസ്റ്റഡിയിലെടുത്തു

കർണാടകയിൽ നിന്നുള്ള നാലു പോലീസുകാരെ കേരള പോലീസ് കസ്റ്റഡിയിലെടുത്തു. ഒരു ഇൻസ്‌പെക്ടർ ഉൾപ്പെടെ നാല് കർണാടക പോലീസുകാരെയാണ് കളമശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തത്. കർണാടകയിൽ രജിസ്റ്റർ ചെയ്ത ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ കേരളത്തിൽ നിന്നുള്ള രണ്ട് പ്രതികളെ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി ലഭിച്ചതിനെ തുടർന്നാണ് കർണാടക പോലീസുകാരെ കസ്റ്റഡി...

ആർ എസ് എസ് നേതാക്കൾ സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി, നാമജപയാത്രയിൽ ആർ എസ് എസും

ആർ എസ് എസിന്റെ മുതിർന്ന നേതാവ് എസ് സേതുമാധവൻ എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി ചങ്ങനാശേരി എൻ എസ് എസ് ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി. വി എച്ച് പി സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി,​ അയ്യപ്പ സേവാ സമാജം പ്രതിനിധി എസ് ജെ ആർ കുമാർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. എ എൻ ഷംസീറിന്റെ വിവാദ പരാമർശത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തിന്റെ പശ്ചാത്...

43 പേരുടെ പട്ടികയിൽ നിന്നുതന്നെ പ്രിൻസിപ്പൽമാരെ നിയമിക്കണമെന്ന് അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടു

കോളേജ് പ്രിൻസിപ്പൽമാരെ 43 പേരുടെ പട്ടികയിൽ നിന്നുതന്നെ നിയമിക്കണമെന്ന് കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടു. രണ്ട് ആഴ്ചയ്ക്കുള്ളിൽ നിയമനം നടത്തണമെന്നും ഉത്തരവിൽ പറയുന്നു. ഇതുവരെ യോഗ്യത നേടിയവരെ ഉൾപ്പെടുത്തി പുതിയ നിയമനം നടത്താൻ ട്രൈബ്യൂണൽ നി‌ർദ്ദേശിച്ചു. 43 പേരുടെ പട്ടിക കരട് പട്ടികയായി പരിഗണിച്ച് മുന്നോട്ടു പോകണമെന്ന ഉന്നത വിദ്...

നടൻ കൈലാസ് നാഥ് അന്തരിച്ചു

സിനിമ -സീരിയൽ നടൻ കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ദീർഘനാളായി ചികിത്സയിലായിരുന്നു. നിരവധി സിനിമകളിലും സീരിയിലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

സുകുമാരന്‍ നായര്‍ അപഹാസ്യനാകുന്നു…ഷംസീര്‍ പറഞ്ഞതില്‍ സര്‍ക്കാര്‍ നയം വ്യക്തമാക്കണമത്രേ! എന്നിട്ട് പറയാമെന്ന് !

മിത്തുകള്‍ക്ക്(പുരാവൃത്തങ്ങള്‍ക്ക്) ശാസ്ത്രീയമുഖം നല്‍കാന്‍ പാടില്ലെന്ന് സ്‌കൂള്‍ വിദ്യാര്‍ഥികളോട് ഉപദേശിച്ച നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീറിനെതിരെ മതനിന്ദയും ഈശ്വരനിന്ദയും ഹിന്ദു വിരുദ്ധതയും ആരോപിച്ച് രംഗത്തു വന്ന എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി സ്വസമുദായത്തില്‍ തന്നെ അപഹാസ്യനാകുന്നതാണ് പുതിയ കാഴ്ച. ഭഗവാന്‍ ഗണപതിയെ അല്ല, ഗണപതിയില്‍ വ്യാജ സ...

വിശ്വാസത്തിന്റെ പേരില്‍ ശാസ്ത്രത്തിന്റെ മേല്‍ കുതിരകയറരുത്, തിരുത്തേണ്ടതോ മാപ്പ് പറയേണ്ടതോ ആയ ഒരു കാര്യവും ഷംസീര്‍ പറഞ്ഞിട്ടില്ല- എം.വി.ഗോവിന്ദന്‍

തിരുത്തേണ്ടതോ മാപ്പ് പറയേണ്ടതോ ആയ ഒരു കാര്യവും എ.എന്‍.ഷംസീര്‍ പറഞ്ഞിട്ടില്ലെന്നും വിശ്വാസത്തിന്റെ പേരില്‍ ശാസ്ത്രത്തിന്റെ മേല്‍ കുതിരകയറേണ്ടതില്ലെന്നും എല്ലാവരും അവരുടെ അഭിപ്രായങ്ങള്‍ പറഞ്ഞു പോകാന്‍ അവസരമുണ്ടെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. 'വി.ഡി.സതീശന് സംശയമുണ്ടെങ്കില്‍ അദ്ദേഹം സ്വന്തം നേതാവ് നെഹ്‌റു എഴുതിയത് വായിച...

സംഘപരിവാർ ഗൂഢാലോചനയിൽ എൻഎസ്എസ് നേതൃത്വം വീണു…സിപിഎം വിലയിരുത്തൽ

എ.എന്‍.ഷംസീറിന്‍റെ പ്രസ്താവനയിൽ എൻഎസ്എസ് ഉൾപ്പെടെ അനാവശ്യ വിവാദമുണ്ടാക്കുകയാണെന്ന് സിപിഎം. ശാസ്ത്രത്തെ മിത്തുമായി ബന്ധിപ്പിക്കുന്ന കാര്യം മാത്രമാണ് ഷംസീർ പറഞ്ഞതെന്നും അത് പാർട്ടിയുടെ നയം തന്നെയാണെന്നും പാർട്ടി നേതാവ് എ.കെ.ബാലൻ മാധ്യമങ്ങളോട് പ്രതികരിച്ചു. മുന്നക്ക സമുദായത്തിലെ പാവപ്പെട്ടവർക്ക് കോഴ വാങ്ങിയാണോ മെരിറ്റ് നോക്കിയാണോ എൻ. എസ്.എ...

ലൈഫ് മിഷൻ കേസ് ; ശിവശങ്കറിന് ഇടക്കാല ജാമ്യം

ശിവശങ്കരന് ഇടക്കാല ജാമ്യം. ലൈഫ് മിഷൻ കേസിൽ ജയിലിൽ ആയിരുന്ന ശിവശങ്കരന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു.സാക്ഷികളെ കാണുകയോ സ്വാധീനിക്കുകയോ ചെയ്യരുതെന്ന കർശന ഉപാധിയോടെയാണ് ജാമ്യം.ചികിത്സയുടെ ആവശ്യത്തിനായി രണ്ടുമാസം ജാമ്യം അനുവദിക്കണമെന്ന് ഇടക്കാല ജാമ്യാപേക്ഷയിൽ ശിവശങ്കർ ആവശ്യപ്പെട്ടിരുന്നു. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കൽ റി...