പൊലീസിന്റെ ഭാഗത്ത് വീഴ്ചയില്ലെന്ന് ഡിജിപി, പൊലീസിന്റെ സമൂഹമാധ്യമ പേജില്‍ മകളേ മാപ്പ് എന്ന് കുറിപ്പ്

ആലുവയിൽ അഞ്ച് വയസുകാരിയെ മാനഭംഗം ചെയ്ത് കൊന്ന സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ചയില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി. പ്രതിയെ കണ്ടെത്തുന്നതിൽ വീഴ്ച സംഭവിച്ചിട്ടില്ല. പ്രാഥമികമായി നടത്തിയ അന്വേഷണത്തിൽ തന്നെ പ്രതിയെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തു. ഇയാൾ തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്താനും ശ്രമമുണ്ടായി. വേണ്ട നടപടികൾ സ്വീകരിക്കുന്നുണ്ട് പോസ്റ്...

അഞ്ചു വയസ്സുകാരിയെ കൊന്നത് പീഡനത്തിനിരയാക്കിയ ശേഷമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

ആലുവയില്‍ ആസാം സ്വദേശി അസ്ഫാക് ആലം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അഞ്ചു വയസുകാരി പീഡനത്തിനിരയായതായി നിഗമനം. ബിഹാർ സ്വദേശികളുടെ മകളാണു കൊല്ലപ്പെട്ട കുട്ടി. തട്ടിക്കൊണ്ടുപോയ കുട്ടിയെ പ്രതി അസ്ഫാക് പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് സ്ഥിരീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. പീഡിപ്പിച്ചശേഷം...

സിൽവർ ലൈനുമായി തൽക്കാലം മുന്നോട്ടില്ല, കണ്ണൂർ വിമാനത്താവളത്തോട് കേന്ദ്രത്തിന് തലതിരിഞ്ഞ നിലപാട് – പിണറായി വിജയൻ

സിൽവർ ലൈനുമായി തത്കാലം മുന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിൽ നിന്ന് അനുകൂല തീരുമാനം ഇല്ലാത്തതിലാണ് ഈ തീരുമാനം. സംസ്ഥാനം മാത്രം വിചാരിച്ചാൽ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ പറ്റില്ല. പക്ഷെ ഒരു കാലത്ത് അംഗീകരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ വികസന സെമിനാര്‍ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....

അനിൽ ആന്റണിയെ ബി ജെ പി ദേശീയ സെക്രട്ടറിയായി നിയമിച്ചു

കോൺഗ്രസ്‌ നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയെ ബിജെപി ദേശീയ സെക്രട്ടറിയായി പ്രഖ്യാപിച്ചു. 13 വൈസ് പ്രസിഡന്റുമാരും ഒമ്പത് ജനറല്‍ സെക്രട്ടറിമാരും അടങ്ങുന്നതാണ് പാര്‍ട്ടി അധ്യക്ഷന്‍ ജെപി നന്ദ പ്രഖ്യാപിച്ച ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക.എ പി അബ്‌ദുള്ളക്കുട്ടി ഉപാധ്യക്ഷനായി തുടരും. കേരളത്തിൽനിന്ന് അനിൽ ആന്റണിയും അബ്ദുള്ളക്കുട്ടിയും മാത്രമാണ...

വഞ്ചിയൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്. സി.പി.എം.ഏരിയാ കമ്മിറ്റി അംഗം രവീന്ദ്രന് സസ്പെൻഷൻ

തിരുവനന്തപുരം സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന് സസ്പെൻഷൻ. തിരുവഞ്ചൂർ ഏരിയ കമ്മിറ്റി അംഗം രവീന്ദ്രനെയാണ് രക്തസാക്ഷി ഫണ്ട്‌ തട്ടിപ്പ് കേസിൽ സസ്പെൻഡ് ചെയ്തത്. വിഷ്ണു രക്തസാക്ഷി മണ്ഡപത്തിന് പിരിച്ച തുക തട്ടി എന്നാണ് ആരോപണം. തിരുവനന്തപുരം സിപിഎം ഘടകങ്ങളെ ഒട്ടാകെ ഈ ഫണ്ട്‌ തട്ടിപ്പ് ആരോപണം പിടിച്ചുലച്ചിരുന്നു.സിപിഎം ജില്ല സെക്രട്ടറിയുടെ നേതൃത്വത്തില...

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിലേക്ക് കാർ ഇടിച്ച് കയറ്റാൻ ശ്രമം

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിലേക്ക് കാർ ഇടിച്ച് കയറ്റാൻ ശ്രമിച്ചു. ഉത്തർപ്രദേശിൽ നിന്ന് ദില്ലിയിലേക്ക് വരുമ്പോഴാണ് സംഭവം. കറുത്ത സ്കോർപിയോ കാറാണ് ഇടിച്ചു കയറ്റാൻ ശ്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. വെള്ളിയാഴ്ച രാത്രി പത്തരയ്ക്ക് യുപിയിലെ നോയിഡയിൽനിന്നു ഡൽഹി കേരള ഹൗസിലേക്ക് വരുന്നതിനിടെ ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് ഒരു കാർ അ...

എനിക്കെതിരെ കേസെടുക്കൂ…ആവശ്യവുമായി നടന്‍ വിനായകന്‍

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിക്കും വിധം ഫേസ്ബുക്ക് ലൈവില്‍ വൈകാരിക പ്രതികരണവുമായി വന്ന നടന്‍ വിനായകനെതിരെ കേസെടുത്ത പൊലീസ് നടപടി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട ചാണ്ടി ഉമ്മനെ നിരാകരിച്ച് വിനായകന്‍. 'എനിക്കെതിരെ കേസ് വേണം' എന്ന ഒറ്റവരി കുറിപ്പും വിനായകനെതിരെ കേസ് വേണ്ട എന്ന ചാണ്ടി ഉമ്മന്റെ പ്രതികരണത്തിന്റെ സമൂഹമാധ്യമ പ...

ഇങ്ങനെ പോയാൽ മൂന്നാം പിണറായി സർക്കാർ വരുമെന്ന് തിരുവഞ്ചൂർ

കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ വിമർശനവുമായി മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പല ചേരിയായി കോണ്‍ഗ്രസ് നിന്നാല്‍ മൂന്നാം പിണറായി സര്‍ക്കാരുണ്ടാകുമെന്ന് പാര്‍ട്ടി അച്ചടക്ക സമിതി അധ്യക്ഷന്‍ കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു. കോൺ​ഗ്രസിൽ എല്ലാവരും ഒരുമിച്ച് നിന്നിരുന്ന അതിന്റെ പഴയ കാലത്തേക്ക് പോകണം എന്നും ഐക്യത്തിനായ...

പ്രിൻസിപ്പൽ നിയമനത്തിൽ ഇടപെട്ടിട്ടില്ലെന്നും യുജിസി ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്നും ആർ.ബിന്ദു

കോളജ് പ്രിൻസിപ്പൽ നിയമനത്തിൽ ഇടപെട്ടിട്ടില്ലെന്നും യുജിസി ചട്ടങ്ങൾ ലംഘിക്കുന്നതിനോ സ്പെഷൽ റൂൾസിലെ നിബന്ധനകൾ ലംഘിക്കുന്നതിനോ ശ്രമിച്ചിട്ടില്ലെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു വ്യക്തമാക്കുന്നു. നേരത്തെ തന്നെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ മുൻപില്‍ ചില പരാതികൾ എത്തിയിരുന്നു. ഇതിൽ ചില ഇടക്കാല കോടതി വിധികൾ ഉണ്ടായിരുന്നു. ഇതെല്ല...

കയ്യും തലയും വെട്ടി കാളി പൂജ നടത്തും; കൊലവിളി മുദ്രാവാക്യവുമായി ബിജെപി

എ എൻ ഷംസീറിനെതിരെയും പി ജയരാജനെതിരെയും കൊലവിളി മുദ്രാവാക്യവുമായി ബിജെപി പ്രവർത്തകർ. മാഹി പള്ളൂരിൽ നടന്ന പ്രതിഷേധത്തിനിടയാണ് പ്രകോപന മുദ്രാവാക്യം. കയ്യും തലയും വെട്ടി കാളി പൂജ നടത്തും എന്നാണ് ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്. 'പണ്ടൊരു നാളില്‍ തിരുവോണത്തിന് ആര്‍.എസ്.എസിന്‍ വാളിന്‍ മൂര്‍ച്ഛ ഞങ്ങള്‍ കാട്ടിത്തന്നില്ലേ..' എന്നും യുവമോര്‍ച...