സംഗീത് ശിവൻ മുംബൈയിൽ അന്തരിച്ചു

സിനിമാ നിർമ്മാതാവും സംവിധായകനുമായ സംഗീത് ശിവൻ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. അദ്ദേഹത്തിന് 65 വയസ്സായിരുന്നു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ശവ സംസ്‌കാരം നാളെ വൈകീട്ട് നാലിന് മുംബൈഓഷിവാര ഹിന്ദു ശ്മശാനത്തില്‍. ഛായാഗ്രാഹകനും സംവിധായകനുമായ ശിവൻ്റെ മൂത്ത മകനും, ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ്റെയും പ്രശസ്ത ചലച്ചിത...

കാട്ടാന ആക്രമണത്തെക്കുറിച്ച് റിപ്പോര്‍ട്ടിങിന് അയക്കപ്പെട്ട മാതൃഭൂമി ന്യൂസ് കാമറാമാന് കാട്ടാനയുടെ ചവിട്ടേറ്റ് ദാരുണാന്ത്യം

കാട്ടാന ആക്രമണത്തെക്കുറിച്ച് റിപ്പോര്‍ട്ടിങിന് അയക്കപ്പെട്ട മാതൃഭൂമി ന്യൂസ് കാമറാമാന് കാട്ടാനയുടെ ചവിട്ടേറ്റ് ദാരുണാന്ത്യം. മാതൃഭൂമി പാലക്കാട് ബ്യൂറോയിലെ കാമറാമാന്‍ എ.വി.മുകേഷ്(34) ആണ് മരിച്ചത്. അപകടകരമായ സാഹചര്യത്തിലേക്ക് കടന്നു പോകേണ്ടി വന്ന മുകേഷ് വാര്‍ത്താ ചാനല്‍ പ്രവര്‍ത്തനത്തിനിടയിലെ രക്തസാക്ഷിയായി മാറി. മലപ്പുറം പരപ്പനങ്ങാടി ചെട്ട...

മൂന്ന് സ്വതന്ത്ര എം.എൽ.എമാർ പാലം വലിച്ചു , ഹരിയാനയിൽ ബിജെപി സർക്കാരിന് ഭൂരിപക്ഷം പോയി …കനത്ത ആഘാതം

ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ ഹരിയാനയിൽ ഭരണകക്ഷിയായ ബി.ജെ.പിക്ക് തിരിച്ചടിയായി മൂന്ന് സ്വതന്ത്ര എം.എൽ.എമാർ സംസ്ഥാനത്ത് നയാബ് സിംഗ് സൈനിയുടെ നേതൃത്വത്തിലുള്ള സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതായി ഇന്ന് പ്രഖ്യാപിച്ചു. ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച വിവരം അറിയിച്ച് മൂന്ന് സ്വതന്ത്ര എംഎൽഎമാർ ഹരിയാന ഗവർണർക്ക് കത്തയച്ചു. 88 അംഗ സഭയിൽ ഇതോടെ ...

ആര്യ രാജേന്ദ്രനും സച്ചിൻ ദേവും ഇടപെട്ട് ജോലി തെറിപ്പിച്ചെന്ന് സെക്യൂരിറ്റി ജീവനക്കാരൻ

നോ പാർക്കിംഗിൽ വാഹനം ഇടാൻ സമ്മതിക്കാത്തതിന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവും ക്ഷുഭിതരാവുകയും ശരിയാക്കിത്തരാം എന്ന് ഭീഷണിപ്പെടുത്തുകയും ജോലിയിൽ നിന്നും തെറിപ്പിക്കുകയും ചെയ്തതായി പുതിയ ആരോപണം. ആര്യാ രാജേന്ദ്രനും സച്ചിനും ഇടപെട്ട് ജോലി തെറിപ്പിച്ചെന്ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലെ മുൻ സെക്യ...

വിവാദ ഡ്രൈവർ യദുവിനെതിരെ യുവ നടി

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനുമായി നടുറോഡിൽ തർക്കത്തിലേർപ്പെട്ട കെഎസ്‌ആർടിസി ഡ്രൈവർ യദുവിനെതിരെ തനിക്ക് ഉണ്ടായ അനുഭവം വിവരിച്ച് നടി റോഷ്‌ന ആൻ റോയ്. റോഡ് യാത്രയ്‌ക്കിടെ ഇതേ ഡ്രൈവറിൽ നിന്ന് തനിക്കും മോശം അനുഭവമുണ്ടായെന്നും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറോട് അന്ന് പരാതിപ്പെട്ടിരുന്നുവെന്നും റോഷ്‌ന ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. വളരെ ചെറിയ...

ഡ്രൈവിങ് സ്കൂളുകള്‍ നാളെ മുതല്‍ അനിശ്ചിത കാലത്തേക്ക് പണിമുടക്കുന്നു

ഡ്രൈവിങ് ലൈസന്‍സ് നേടാനുള്ള ടെസ്റ്റ് മെയ് ഒന്ന് മുതൽ പരിഷ്കരിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഡ്രൈവിങ് സ്കൂളുകള്‍ നാളെ മുതല്‍ അനിശ്ചിത കാലത്തേക്ക് പണിമുടക്കുന്നു. സ്കൂള്‍ ഉടമകള്‍ ആണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പരിഷ്കരണം നടപ്പാക്കുന്നതിനായി ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാണ് ആവശ്യം. നാളെ മുതല്‍ പരിഷ്കാരം നടപ്പിലാക്കുമെന്ന...

മെമ്മറി കാര്‍ഡ് ഇല്ലെന്ന് കണ്ടെത്തുന്നത് നാലു ദിവസം കഴിഞ്ഞ്…പൊലീസ് അശ്രദ്ധയോ

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം.എല്‍.എ.യും ഉള്‍പ്പെട്ട ബസ് തടയല്‍ വിവാദത്തില്‍ ബുധനാഴ്ച ഉണ്ടായിരിക്കുന്ന വഴിത്തിരവിന് ഉത്തരവാദിത്തം പൊലീസ് അനാസ്ഥയാണെന്ന വിമര്‍ശനം ഉയരുന്നു. ശനിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ അടുത്ത ദിവസം തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടും ബുധനാഴ്ച മാത്രമാണ് ബസ്സിലെ സിസിടിവിയുടെ മെമ്മറി കാര്‍...

തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് “അനധികൃത”മായി മാറിയത് ബാങ്കിൻ്റെ അനാസ്ഥ കൊണ്ട്- സിപിഎം

തൃശ്ശൂർ ബാങ്ക് ഓഫ് ഇന്ത്യയിലെ സിപിഎം ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് "അനധികൃത"മെന്ന നിലയിൽ മാറിയത് ബാങ്കിൻ്റെശ്രദ്ധക്കുറവ് മൂലമെന്ന് ജില്ലാ സെക്രട്ടറി എം.എം വർഗീസ്. ബാങ്ക് അധികൃതർ പാൻ നമ്പർ തെറ്റായി രേഖപ്പെടുത്തിയതാണ് കാരണമെന്ന് വർഗീസ് പറഞ്ഞു. പാർട്ടിക്കുള്ളത് നിയമപരമായ ഇടപാടുകൾ മാത്രമെന്നും എംഎം വർഗീസ് പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്താണ് സിപ...

യദു ഓടിച്ചിരുന്ന ബസിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കാണാനില്ല, അന്വേഷണത്തിന് നിർദ്ദേശം നൽകി മന്ത്രി

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായി തർക്കത്തിലേർപ്പെട്ട കെഎസ്ആർടിസി ഡ്രൈവർ യദു ഓടിച്ചിരുന്ന ബസിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് നഷ്ടപ്പെട്ടതിൽ അന്വേഷണം നടത്താൻ നിർദ്ദേശം നൽകി മന്ത്രി കെബി ഗണേശ് കുമാർ. സിസിസിടി ക്യാമറയിൽ ഒരു ദൃശ്യവുമില്ലെന്ന് പൊലീസ് പരിശോധനയിൽ കണ്ടെത്തി. മൂന്ന് ക്യാമറകളാണ് ബസിലുണ്ടായിരുന്നത്. അതേസമയം ദൃശ്യങ...

ആര്യ രാജേന്ദ്രനെതിരെ കെഎസ്ആർടിസി ഡ്രൈവർ യദു ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം മേയർക്കെതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു ഹൈക്കോടതിയെ സമീപിക്കുന്നു. താൻ നൽകിയ പരാതിയിൽ പോലീസ് ഇതുവരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. തിരുവനന്തപുരത്ത് നടുറോഡിൽ മേയർ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എം.എല്‍.എ.യുമായ സച്ചിന്‍ദേവുമായി ബസ് ഡ്രൈവർ യദു തർക്കിക്കുന്ന സ...