മുകേഷും മേതില്‍ ദേവികയും പിരിയുന്നു, ദേവിക വിവാഹമോചനത്തിന്‌ നോട്ടീസയച്ചു

ഒടുവില്‍ ആ താരവിവാഹവും പരാജയത്തിലേക്ക്‌. നടന്‍ മുകേഷ്‌ നടി സരിതയെ ഉപേക്ഷിച്ച്‌ പിന്നീട്‌ പ്രമുഖ നടി മേതില്‍ ദേവികയെ വിവാഹം ചെയ്‌തപ്പോള്‍ അത്‌ കേരളം ആഘോഷിച്ചിരുന്നു. ദേവികയുടെയും രണ്ടാം വിവാഹമായിരുന്നു അത്‌. ആദ്യവിവാഹത്തില്‍ ഒരു മകനുണ്ടായിരുന്നു. പാലക്കാട്‌ സ്വദേശിയായ ദേവിക നടന്‍ മുകേഷിനെ പരിചയപ്പെട്ടതും പ്രണയത്തിലായതും മുകേഷ്‌ കേരള ലളിതകലാ അക്ക...

കരുവന്നൂര്‍ ബാങ്ക്‌ തട്ടിപ്പ്‌:നാല്‌ ബാങ്ക്‌ ജീവനക്കാരെ സി.പി.എം.പുറത്താക്കി, പ്രധാന നേതാവ്‌ സി.കെ.ചന്ദ്രന്‌ സസ്‌പെന്‍ഷന്‍, രണ്ടു ജില്ലാക്കമ്മിറ്റി അംഗങ്ങളെ തരം താഴ്‌ത്തി

കരുവന്നൂര്‍ സര്‍വ്വീസ്‌ സഹകരണ ബാങ്കിലെ 300 കോടിയുടെ ക്രമക്കേടില്‍ നേരിട്ട്‌ പങ്കുള്ള നാല്‌ പേരെ സി.പി.എം. പുറത്താക്കി, തൃശൂര്‍ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം സി.കെ. ചന്ദ്രനെ ഒരു വര്‍ഷത്തേക്ക്‌ സസ്‌പെന്റ്‌ ചെയ്‌തു. ഉല്ലാസ്‌, കെ.ആര്‍. വിജയ എന്നീ രണ്ട്‌ ജില്ലാക്കമ്മിറ്റി അംഗങ്ങളെ ഇരിങ്ങാലക്കുട ഏരിയാകമ്മിറ്റിയിലേക്ക്‌ തരം താഴ്‌ത്തുകയും ചെയ്‌തു.ബാങ്ക്...

കൊടകര കുഴൽപ്പണക്കേസ് :റോജി എം. ജോണിന്റെ അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രിയുടെ മറുപടി

കോഴിക്കോട് ചേളന്നൂര്‍ സ്വദേശിയായ ഷംജീര്‍ 07.04.2021 ല്‍ കൊടകര പോലീസ് സ്റ്റേഷനില്‍ ഹാജരായി തന്റെ ഉടമസ്ഥതയിലുളള KL 56 G 6786 നമ്പര്‍ കാറില്‍ ആലപ്പുഴയിലേക്ക് കൊണ്ടുപോയ 25 ലക്ഷം രൂപയും കാറും 03.04.2021 പുലര്‍ച്ചെ നാലര മണിയോടെ തൃശ്ശൂര്‍ കൊടകര ബൈപ്പാസില്‍ വച്ച് ഒരു സംഘം ആളുകള്‍ കവര്‍ച്ച ചെയ്തു എന്ന് മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍  IPC 395 വകുപ്...

എക്‌സ്‌പോസ്‌ ആവു മ്പോള്‍ മാത്രം തള്ളിപ്പറയുന്ന നയം സി.പി.എം. എന്നാണ്‌ അവസാനിപ്പിക്കുക!

ജൂണ്‍ 21-ന്‌ കോഴിക്കോട്‌ രാമനാട്ടുകരയില്‍ ഒരു കാര്‍ ലോറിയിലേക്കിടിച്ചു കയറി അഞ്ച്‌ പേര്‍ മരിച്ചില്ലായിരുന്നു എന്ന്‌ സങ്കല്‍പിക്കുക. എങ്കില്‍ ഇന്ന്‌ സി.പി.എം. തള്ളിപ്പറഞ്ഞ ക്വട്ടേഷന്‍ സംഘങ്ങളെല്ലാം ഇപ്പോഴും സി.പി.എമ്മിനെ മുതലെടുത്തുകൊണ്ട്‌ നിര്‍ബാധം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്നുണ്ടാവും എന്നത്‌ നൂറു ശതമാനം ശരിയാണ്‌...

ശബരിമല സ്വന്തമായി വൈദ്യുതി ഉല്‍പാദിപ്പിച്ച്‌ ഉപയോഗിക്കും

ശബരിമലയിൽ സ്വന്തമായി വൈദ്യുതി ഉദ്പാദിപ്പിക്കാൻ സന്നിധാനത്തും നിലയ്‌ക്കലും സ്പോൺസർമാരുടെ സഹായത്തോടെ സോളാർ പ്ലാന്റുകൾ സ്ഥാപിക്കും. ഇതിന്റെ പ്രാരംഭ നടപടികൾ തുടങ്ങി. തീർത്ഥാടന സീസണിൽ ഒരു വർഷം പത്തു കോടിയോളം രൂപയാണ് ശബരിമലയിലെ വൈദ്യുതി ചെലവ്. കൊവിഡ് കാലത്ത് ഇത് വളരെ കുറഞ്ഞെങ്കിലും സീസണിലെ വൈദ്യുതി ചെലവ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് വലിയൊരു ഭാരമാണ്. ...

വട്ടിപ്പലിശ സംഘത്തിന്റെ ഭീഷണിയും സമ്മര്‍ദ്ദവും:പാലക്കാട്‌ മൂന്നു ദിവസത്തിനിടെ രണ്ടാമത്തെ കര്‍ഷക ആത്മഹത്യ

പാലക്കാട്‌ ജില്ലയില്‍ മൂന്നു ദിവസത്തിനിടെ രണ്ടാമത്തെ കര്‍ഷക ആത്മഹത്യ. വട്ടിപ്പലിശ സംഘത്തിന്റെ ഭീഷണിയും സമ്മര്‍ദ്ദവും ആണ്‌ പാവപ്പെട്ട കര്‍ഷകരുടെ ജീവനെടുക്കുന്നത്‌. കൃഷി നഷ്ടത്തിലാവുമ്പോള്‍ കര്‍ഷകര്‍ കൈവായ്‌പയെടുത്ത്‌ കടം കേറി ആത്മഹത്യ ചെയ്യുകയാണ്‌. എലവഞ്ചേരി കരിങ്കുളം സ്വദേശിയായ കണ്ണൻകുട്ടി(56) ആണ് ഇന്ന് ആത്മഹത്യ ചെയ്‌തത്. കൃഷിക്കായി കണ്ണൻകുട്ടി...

മുട്ടില്‍ മരംമുറിക്കേസില്‍ പ്രതികള്‍ക്ക്‌ മുന്‍കൂര്‍ ജാമ്യമില്ല, മരംമുറിച്ചു കടത്താന്‍ ഒത്താശ ചെയ്‌ത ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത്‌ നടപടിയെടുത്തുവെന്ന്‌ സര്‍ക്കാരിനോട്‌ ഹൈക്കോടതി

മുട്ടില്‍ മരംമുറിക്കേസില്‍ പ്രതികളായ റോജി അഗസ്‌റ്റിന്‍, ആന്റോ അഗസ്‌റ്റിന്‍, ജോസ്‌ കുട്ടി അഗസ്‌റ്റിന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കേരള ഹൈക്കോടതി തള്ളി. അതേസമയം മരംമുറിച്ചു കടത്താന്‍ ഒത്താശ ചെയ്‌ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത്‌ നടപടിയാണ്‌ എടുത്തിട്ടുള്ളത്‌ എന്ന്‌ സര്‍ക്കാരിനോട്‌ കോടതി ചോദിച്ചു. പട്ടയ ഭൂമിയിൽ നിന്നാണ് തങ്ങൾ മരം മുറ...

ശശീന്ദ്രന്‌ ജാഗ്രത വേണമെന്ന്‌ താക്കീത്‌, ആറു പേരെ എന്‍.സി.പി. സസ്‌പെന്റു ചെയ്‌തു

കുണ്ടറയിലെ യുവതിയെ അപമാനിച്ച സംഭവത്തിലെ കേസ്‌ ഒതുക്കാന്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ ഇടപെട്ടെന്ന ആരോപണത്തില്‍ സംഘടനാതല നടപടിയുമായി എന്‍.സി.പി. ശശീന്ദ്രന്‍ ഫോണ്‍ സംഭാഷണങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന താക്കീത്‌ നല്‍കുകയും പാര്‍ടിയിലെ പല തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആറ്‌ നേതാക്കളെ സസ്‌പെന്റ്‌ ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്‌തു.കുണ്ടറ ബ്ലോക്ക് പ്രസിഡ...

ഞായറാഴ്ച 17,466 പേര്‍ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.3

കേരളത്തില്‍ ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.3 ആണ്. ടി.പി.ആര്‍. 5ന് താഴെയുള്ള 73, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 335, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 271 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂര്‍ 2190, എറണാക...

മരുന്നിനു വേണ്ടത് 18 കോടി , ഒന്നരവയസ്സുകാരന്റെ ചികിത്സാ ഫണ്ടിലേക്ക് ലഭിച്ചത് 46.78 കോടി

അപൂര്‍വ്വ രോഗം ബാധിച്ച കണ്ണൂരിലെ ഒന്നരവയസ്സുകാരൻ മുഹമ്മദിന്റെ ചികിത്സാ ഫണ്ടിലേക്ക് ലഭിച്ചത് 46.78 കോടി രൂപ. ലോകമെമ്പാടുമുള്ള 7,77,000 പേര്‍ കൈമാറിയ തുകയാണിത്. മുഹമ്മദിന്റെയും സഹോദരി അഫ്രയുടെയും ചികിത്സയ്ക്ക് ആവശ്യമായ തുക മാറ്റിവെച്ച് ബാക്കി തുക സര്‍ക്കാരുമായി ആലോചിച്ച് സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച മറ്റു കുട്ടികളുടെ ചികിത്സയ്ക്ക് നല്‍കു...