വാണിജ്യ സിലിണ്ടറിന്റെ വില കുറഞ്ഞു

വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറഞ്ഞു. 134 രൂപയാണ് കുറഞ്ഞത്. 19 കിലോയുടെ സിലിണ്ടറിനാണു വില കുറഞ്ഞത്. ഇതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന് 2223.50 രൂപയായി. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. മേയ് ഒന്നിന് വാണിജ്യ സിലിണ്ടറിന് 100 രൂപ വർധിപ്പിച്ചിരുന്നു. ഡൽഹിയിൽ‌ 2219, മുംബൈയിൽ 2171.50, കൊൽക്കത്തയിൽ 2322, ചെന്നൈയിൽ 2373 രൂപ...

പ്രശസ്ത ബോളിവുഡ് മലയാളി ഗായകൻ കെ.കെ സ്റ്റേജ് ഷോയ്ക്ക് പിന്നാലെ അന്തരിച്ചു

ബോളിവുഡിലെ അതുല്യ ഗായകനായ കെ.കെ (കൃഷ്ണകുമാർ കുന്നത്ത് – 53) സംഗീതപരിപാടി കഴിഞ്ഞതിന് തൊട്ടുപിന്നാലെ അന്തരിച്ചു. ഇന്നലെ രാത്രി കൊൽക്കത്തയി‍ലെ പരിപാടിയിൽ ഒരു മണിക്കൂറോളം പാടിയ ശേഷം ഹോട്ടലിലേക്കു മടങ്ങിയെത്തിയ കെ.കെയ്ക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരിച്ചു. 3500ഓളം ജിംഗിളുകൾ(പരസ്യചിത്രഗാനങ്...

തൃക്കാക്കരയിൽ പോളിങ് അവസാനിച്ചു : വിശദാംശങ്ങൾ വായിക്കുക

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തൃക്കാക്കരയിൽ 66.78 ശതമാനത്തോടെ പോളിങ് അവസാനിച്ചു. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയായിരുന്നു പോളിങ്.തൃക്കാക്കര മുനിസിപ്പാലിറ്റിയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. കനത്ത സുരക്ഷാ സജ്ജീകരണങ്ങൾക്കിടെയും കള്ളവോട്ടിനു ശ്രമം നടന്നിരുന്നു. വൈറ്റില പൊന്നുരുന്നി സ്കൂളിലെ പോളിംഗ് ബൂത്തിലാണ് കള്ളവോട്ട് ചെയ്യാൻ ശ്ര...

ആദിലയ്ക്കും ഫാത്തിമയ്ക്കും ഒന്നിച്ചു ജീവിക്കാം: സ്വവർഗാനുരാഗികൾക്ക് ഒന്നിച്ച് ജീവിക്കാൻ അനുമതി നൽകി ഹൈക്കോടതി

സ്വവർഗാനുരാഗികളായ ഫാത്തിമ നൂറയ്ക്കും ആദില നസ്‌റിനും ഒന്നിച്ചു ജീവിക്കാൻ ഹൈക്കോടതി അനുമതി നൽകി. പ്രണയിനിക്കൊപ്പം ജീവിക്കാൻ അനുവദിക്കണമെന്ന ആലുവ സ്വദേശിനി ആദില നസ്‌റിന്റെ അപേക്ഷ അംഗീകരിച്ചാണ് ഹൈക്കോടതി ഇടപെടൽ. പ്രായപൂർത്തിയായവർക്ക് ഒരുമിച്ചു ജീവിക്കുന്നതിനു വിലക്കില്ലെന്നു വ്യക്തമാക്കിക്കൊണ്ട് ജസ്റ്റിസ് വിനോദ് ചന്ദ്രന്റേതാണ് നിർണ്ണായക നടപടി. ...

വിജയ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി രണ്ട് ദിവസത്തേക്ക്‌ തടഞ്ഞു. വിജയ് ബാബുവിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി അറസ്റ്റ് താൽകാലികമായി തടഞ്ഞത്. വിജയ് ബാബു നാട്ടിൽ തിരികെയെത്തുക എന്നതാണ് പ്രധാനം എന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. കേസ് പരിഗണിക്കുമ്പോൾ പ്രതി നാ...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ഭിത്തി തുരന്ന് രക്ഷപ്പെട്ട അന്തേവാസി വാഹനാപകടത്തിൽ മരിച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കുളിമുറി ഭിത്തി തുരന്ന് രക്ഷപ്പെട്ട അന്തേവാസി വാഹനാപകടത്തിൽ മരിച്ചു. റിമാൻഡ് പ്രതിയായ മലപ്പുറം സ്വദേശി മുഹമ്മദ് ഇർഫാനാണ് അപകടത്തിൽ മരിച്ചത്. മരിച്ച മുഹമ്മദ് ഇർഫാൻ ഇന്നലെ അർദ്ധരാത്രിയാണ് ഇയാൾ ഭിത്തി തുരന്ന് രക്ഷപ്പെട്ടത്. സ്പൂൺ ഉപയോഗിച്ചാണ് ഭിത്തി തുരന്നതെന്നാണ് പൊലീസ് നിഗമനം. റിമാൻഡ് പ്രതി ആയതി...

എസ്എസ്എൽസി ഹയർസെക്കന്‍ററി ഫലപ്രഖ്യാപനം: തീയതി പ്രഖ്യാപിച്ചു…

ജൂണ് 10ന് എസ്എസ്എൽസി ഫലം പ്രഖ്യാപനവും ജൂണ്‍ 12 ന് ഹയർസെക്കന്‍ററി ഫലപ്രഖ്യാപനവും ഉണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സംസ്ഥാനത്ത് നാളെ 12986 സ്‌കൂളുകളിൽ പ്രവേശനോത്സവം നടക്കും. രാവിലെ ഒന്‍പത് മണിക്കായിരിക്കും പ്രവേശനോത്സവ ഉദ്‌ഘാടനം നടക്കുക. മാസ്‌ക് നിർബന്ധമായിരിക്കും. ഈ വർഷം സ്‌കൂൾ കലോത്സവം, കായികമേള, പ്രവർത്തി പരിചയ...

തൃക്കാക്കരയിൽ കനത്ത പോളിങ്

കേരളത്തിന്റെ വികസന കാഴ്ചപ്പാട് വെളിവാക്കുമെന്ന് വിലയിരുത്തപ്പെടുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പിൽ 66.78 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തൃക്കാക്കര മുനിസിപ്പാലിറ്റിയിലാണ് ശക്തമായ പോളിംഗ് രേഖപ്പെടുത്തിയത്. ഇതിനിടെ മോട്ടിച്ചോട് ബൂത്തില്‍ പ്രിസൈഡിങ് ഓഫീസര്‍ മദ്യപിച്ചെത്തിയെന്ന ആരോപണം ഉയര്‍ന്നു. ഇയാ...

തൃക്കാക്കരയിലെ ഇടതു സ്ഥാനാർത്ഥിയുടെ വ്യാജ വീഡിയോ അപ് ലോഡ് ചെയ്ത മുസ്ലിം ലീഗ് പ്രവർത്തകൻ പിടിയിൽ

തൃക്കാക്കരയിലെ ഇടതു സ്ഥാനാർത്ഥി ജോ ജോസഫിന്റെ വ്യാജ വീഡിയോ അപ് ലോഡ് ചെയ്ത മുസ്ലിം ലീഗ് പ്രവർത്തകൻ കോട്ടക്കൽ സ്വദേശി അബ്ദുൾ ലത്തീഫ് കസ്റ്റഡിയിൽ. കോയമ്പത്തൂരിൽ വെച്ചാണ് ഇയാൾ പിടിയിലായത്. മദ്യപിച്ച് കോയമ്പത്തൂരിലെ വഴിയരികിൽ കിടന്ന ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. അബ്ദുൾ ലത്തീഫ് വ്യാജ പ്രൊഫൈൽ ഉപയോഗിച്ചാണ് ഇയാൾ വീഡിയോ അപ്‌ലോഡ് ചെയ്തത്. അബ്ദു...

വിഎച്ച്പി ഘോഷയാത്രയിൽ വാളേന്തി പൊതുനിരത്തിൽ ഇറങ്ങിയ സംഭവത്തിൽ പോലീസ് കേസെടുത്തു

തിരുവനന്തപുരത്ത് വിശ്വ ഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിൽ വനിതകൾ വാളേന്തി പ്രകടനം നടത്തിയ സംഭവത്തിൽ ആര്യങ്കോട് പൊലീസ് കേസെടുത്തു. ആയുധ നിയമപ്രകാരവും മതവിദ്വേഷം വളർത്തുന്ന രീതിയിൽ പരിപാടി സംഘടിപ്പിച്ചതിനുമാണ് കേസ്. കഴിഞ്ഞ ഞായറാഴ്ചയാണ് വി.എച്ച്.പിയുടെ നേതൃത്വത്തിൽ വനിതകൾ വാളേന്തി പ്രകടനം നടത്തിയത്. വി.എച്ച്.പി വനിത വിഭാഗമായ ദുർഗാവാഹിനിയുട...