പണത്തട്ടിപ്പ് : വിജയ്മല്യയുടെ ഫ്രാന്‍സിലെ 14 കോടിയുടെ സ്വത്ത് കണ്ടുകെട്ടി…

ഇന്ത്യയില്‍ ബാങ്കുകളില്‍ നിന്നും 9000 കോടി രൂപയുടെ സാമ്പത്തികത്തട്ടിപ്പ് നടത്തി ഇംഗ്ലണ്ടിലേക്ക് മുങ്ങിയ മദ്യരാജാവ് വിജയ്മല്യയ്ക്ക് വിദേശത്ത് ആദ്യ തിരിച്ചടി. ഫ്രാന്‍സിലുണ്ടായിരുന്ന 1.6 മില്യന്‍ യൂറോ അതായത് 14 കോടി രൂപ മൂല്യമുള്ള ആസ്തികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ആന്റി മണി ലോണ്ടറിങ് ആക്ട് പ്രകാരമാണ് സ്വത്ത് കണ്ടുകെട്ടിയത്...

കര്‍ഷകസമരം 13-ാം ദിവസം : ഇന്ന്‌ ഭാരത് ബന്ദ്, കേരളത്തില്‍ തിരഞ്ഞെടുപ്പ് കാരണം ഹര്‍ത്താല്‍ ഇല്ല

മോദി സര്‍ക്കാരിനെ ഞെട്ടിച്ച ഡെല്‍ഹി കര്‍ഷക സമരം ഇന്ന് ഭാരത് ബന്ദിലൂടെ നിര്‍ണായകമായ ബഹുജനസമരരൂപം ആര്‍ജിക്കുകയാണ്. തുടര്‍ച്ചയായ 13-ാം ദിവസവും ഡല്‍ഹിയിലെ അതിര്‍ത്തികള്‍ സമരഭടന്‍മാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. രാജ്യത്തെ പ്രതിപക്ഷപാര്‍ടികള്‍ ബഹുഭൂരിപക്ഷവും അഖിലേന്ത്യാ ഹര്‍ത്താലിന് പിന്തുണയുമായി എത്തിയത് കേന്ദ്രസര്‍ക്കാരിനെതിരായ ശക്തമായ മുന്നറിയിപ്പാ...

മഹാരാഷ്ട്രയില്‍ ശിവസേനാ സഖ്യത്തിന് വീണ്ടും വിജയം.. ബി.ജെ.പി.ക്ക് കനത്ത തിരിച്ചടിയായി ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പു ഫലം

മഹാരാഷ്ട്ര നിയമസഭയിലെ ബിരുദധാരികളുടെയും, അധ്യാപകരുടെയും സംവരണ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ മഹാവികാസ് അഖാഡിക്ക് വന്‍ വിജയം. ആകെയുള്ള ആറ് സീററില്‍ നാലെണ്ണവും സഖ്യം നേടി. എന്‍.സി.പി.യുടെ രണ്ടും കോണ്‍ഗ്രസിന്റെ രണ്ടും സ്ഥാനാര്‍ഥികളാണ് ജയിച്ചത്. ബി.ജെ.പിക്ക് ഒരു സീറ്റില്‍ മാത്രമാണ് വിജയം. ഒരു സീറ്റില്‍ സ്വതന്ത്രന്‍ മുന്നേറുന്നു...

ഹൈദരാബാദ് കോര്‍പ്പറേഷനില്‍ ടി.ആര്‍.എസിന്റെ സീറ്റുകള്‍ തൂത്തുവാരി ബി.ജെ.പി… ആര്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷമില്ല.. ടി.ആര്‍.എസിന് ഭരിക്കണമെങ്കില്‍ ഒവൈസിയുടെ സഖ്യം വേണം

നാലില്‍ നിന്നും നാല്‍പത്തെട്ടിലേക്ക് സീറ്റുകള്‍ ഉയര്‍ത്തി ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ഭരണകക്ഷിയായ ടി.ആര്‍.എസിനെ ഞെട്ടിച്ചു. ടി.ആര്‍.എസിന് പാതിയോളം സീറ്റുകള്‍ നഷ്ടമായപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയത പരസ്യമായി എടുത്തിട്ട് പ്രചാരണം നടത്തിയ ബി.ജെ.പി.ക്കും അതിനെ അതേ നാണയത്തില്‍ നേരിട്ട അസദുദ്ദീന്‍ ഒവൈസിയുടെ പാര്...

രജനീകാന്തിന്റെ രാഷ്ട്രീയം ഏതു ദിശയില്‍..? അറിയേണ്ട പ്രധാന കാര്യങ്ങള്‍

ജനുവരിയില്‍ പുതിയ രാഷ്ട്രീയപാര്‍ടി പ്രഖ്യാപിക്കാന്‍ തമിഴകത്തിന്റെ സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് ഒരുങ്ങുമ്പോള്‍ അത് ഒട്ടും യാദൃച്ഛികമല്ല. എത്രയോ വര്‍ഷമായി ആളുകള്‍ കാത്തിരുന്ന ഒരു പ്രഖ്യാപനം ആയിരുന്നു അത്. കരുണാനിധിയും ജയലളിതയും തമിഴകത്തു നിന്നും ഇല്ലാതായതോടെ താര ആരാധനയില്‍ അധിഷ്ഠിതമായ വോട്ടുരാഷ്ട്രീയത്തിന് തമിഴ്‌നാട്ടില്‍ ഒരു ശൂന്യത ഉണ്ടായ...

കൊവിഡ് വാക്‌സിനിലും വ്യാജന് സാധ്യത, ഓണ്‍ലൈന്‍ വില്‍പനയില്‍ കുടുങ്ങരുത്.. 194 രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇന്റര്‍പോള്‍

വാക്‌സിന്‍ പുറത്തിറങ്ങുന്നുവെന്ന വാര്‍ത്തയ്ക്കു പിറകെ വാക്‌സിന് വ്യാജന്‍മാരും ഒരുങ്ങുന്നുണ്ട് എന്ന മുന്നറിയിപ്പുമായി രാജ്യാന്തര രഹസ്യാന്വേഷണ പൊലീസായ ഇന്റര്‍പോളിന്റെ സന്ദേശം. വ്യാജ കൊവിഡ് വാക്‌സിന്‍ വ്യാപകമായി ഇറങ്ങാന്‍ ഇടയുണ്ടെന്നാണ് ഇന്റര്‍പോള്‍ മുന്നറിവു തരുന്നത്. ബുധനാഴ്ച രാത്രി പാരീസിലെ ഇന്റര്‍പോള്‍ ആസ്ഥാനത്ത് പുറത്തിറക്കിയ പ്രസ്താവനയില...

കൊവിഡ് വാക്‌സിന്‍ യുദ്ധത്തില്‍ ആദ്യ ജയം ഇംഗ്ലണ്ടിന്.. എല്ലാവരെയും കടത്തിവെട്ടി ക്രിസ്മസിനു മുമ്പ് എട്ട് ലക്ഷം പേര്‍ക്ക് വാക്‌സിന്‍

ലോകത്താദ്യമായി കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്ന ജനത ബ്രിട്ടീഷുകാര്‍ ആയിരിക്കുമെന്ന് സൂചന. അമേരിക്കന്‍ ഫാര്‍മ കമ്പനിയായ ഫിസര്‍, ജര്‍മ്മന്‍ കമ്പനിയായ ബയോണ്‍ടെക് എന്നിവ സംയുക്തമായി വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ ഇംഗ്ലണ്ടില്‍ വിതരണത്തിനൊരുങ്ങി. ഈ ക്രിസ്മസിനു മുമ്പ് എട്ട് ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കുമെന്നാണ് അധികൃതര്‍ പറയുന്നത്.അതേസമയം ബ്രി...

സുശീല്‍മോദിയെ ബിഹാറില്‍ നിന്നും മാറ്റാന്‍ ബി.ജെ.പി

മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദിക്ക് ബിഹാറില്‍ ഇനി സ്ഥാനമില്ല. അദ്ദേഹം അതിയായി ആഗ്രഹിച്ചിട്ടും സംസ്ഥാനഭരണത്തില്‍ മോദി വേണ്ടെന്ന് ബി.ജെ.പി. തീരുമാനിച്ചു. നിതീഷ്‌കുമാറുമായി വളരെ ഐക്യത്തില്‍ പോകുന്ന മോദിയെ വീണ്ടും നിതീഷിനൊപ്പം നിര്‍ത്താന്‍ ബി.ജെ.പി. കേന്ദ്ര നേതൃത്വം ആഗ്രഹിക്കുന്നില്ല. സുശീല്‍ മോദിക്ക് രാജ്യസഭാസീറ്റ് നല്‍കാനാണ് തീരുമാനം. കേന്ദ...

തോമസ് ഐസകിനാണ് പിഴച്ചത്…റെയ്ഡ് ആരുടെ വട്ട് എന്ന പരസ്യപ്രയോഗം മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനമായി.. പാര്‍ടിയില്‍ ഭിന്നതയെന്ന പ്രതീതിയുണ്ടാക്കിയത് തിരിച്ചടിയായി

ധനവകുപ്പിന്റെ പരിധിയില്‍ വരുന്ന സ്ഥാപനത്തില്‍ ആഭ്യന്തരവകുപ്പിന്റെ കീഴിലുള്ള വിജിലന്‍സ് റെയ്ഡ് നടത്തുമ്പോള്‍ അസ്വാഭാവികത ഉണരുക സാധാരണമാണ്. പ്രത്യേകിച്ച് മുഖ്യമന്ത്രിക്ക് ധനകാര്യമന്ത്രിയോട് പണ്ടേ പ്രതിപത്തിക്കുറവാണ് എന്ന കാര്യം നിഴലായി നില്‍ക്കുമ്പോള്‍. സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ചതിലടക്കം ധനകാര്യമന്ത്രിയുടെ താല്‍പര്യം നോക്കിയ...

പെരിയ കേസില്‍ സി.ബി.ഐ.യെ ഒഴിവാക്കാനുളള ശ്രമത്തിന്‌ അന്തിമ തിരിച്ചടി… സുപ്രീംകോടതിയും സര്‍ക്കാരിന്റെ ഹര്‍ജി തള്ളി

പെരിയ ഇരട്ടക്കൊലക്കേസ് സി.ബി.ഐ.ക്ക് വിട്ട കേരള ഹൈക്കോടതി വിധി സുപ്രീംകോടതിയും ശരിവെച്ചു. ഇതോടെ സംസ്ഥാനസര്‍ക്കാരിന് മാത്രമല്ല, കേരളത്തിലെ സി.പി.എമ്മിനും ഈ നിയമവ്യവഹാരം വലിയ തിരിച്ചടിയും നാണക്കേടുമായി. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പു കാലത്ത് പ്രതിപക്ഷത്തിന് പുതിയൊരു പ്രചാരണവിഷയം കൂടി ലഭിക്കുകയും ചെയ്യുകയാണ്. കേസ് രേഖകള്‍ വേഗം തന്നെ സി.ബി.ഐ.ക്ക...