Categories
world

കൊവിഡ് വാക്‌സിന്‍ യുദ്ധത്തില്‍ ആദ്യ ജയം ഇംഗ്ലണ്ടിന്.. എല്ലാവരെയും കടത്തിവെട്ടി ക്രിസ്മസിനു മുമ്പ് എട്ട് ലക്ഷം പേര്‍ക്ക് വാക്‌സിന്‍

തൊട്ടു പിന്നില്‍ റഷ്യയും കുതിച്ചെത്തിയിരിക്കുന്നു. റഷ്യയുടെ സ്പുട്‌നിക് വാക്‌സിന്‍ ഉപയോഗത്തിന് തയ്യാറായതായി പ്രസിഡണ്ട് പുടിന്‍ പ്രസ്താവിച്ചിരിക്കുകയാണ്

Spread the love

ലോകത്താദ്യമായി കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്ന ജനത ബ്രിട്ടീഷുകാര്‍ ആയിരിക്കുമെന്ന് സൂചന. അമേരിക്കന്‍ ഫാര്‍മ കമ്പനിയായ ഫിസര്‍, ജര്‍മ്മന്‍ കമ്പനിയായ ബയോണ്‍ടെക് എന്നിവ സംയുക്തമായി വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ ഇംഗ്ലണ്ടില്‍ വിതരണത്തിനൊരുങ്ങി. ഈ ക്രിസ്മസിനു മുമ്പ് എട്ട് ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കുമെന്നാണ് അധികൃതര്‍ പറയുന്നത്.
അതേസമയം ബ്രിട്ടന്റെ പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തൊട്ടു പിന്നില്‍ റഷ്യയും കുതിച്ചെത്തിയിരിക്കുന്നു. റഷ്യയുടെ സ്പുട്‌നിക് വാക്‌സിന്‍ ഉപയോഗത്തിന് തയ്യാറായതായി പ്രസിഡണ്ട് പുടിന്‍ പ്രസ്താവിച്ചിരിക്കുകയാണ്. 20 ലക്ഷം ഡോസുകള്‍ നിര്‍മിച്ചു കഴിഞ്ഞതായും അടുത്തയാഴ്ച മുതല്‍ വന്‍തോതിലുള്ള വിതരണത്തിന് നിര്‍ദ്ദേശം നല്‍കിയതായും പുടിന്‍ പറയുന്നു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick